ലോകകപ്പ് യോഗ്യത: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ സംഘത്തില്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനും ഒമാനുമെതിരായ ലോകകപ്പ് യോഗ്യാത മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമില്‍ മൂന്ന് മലയാളികള്‍ സ്ഥാനം നിലനിര്‍ത്തി. അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരാണ് ടീമിലെ മലയാളികള്‍. ഈ മാസം 14നാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരം. 19ന് ഒമാനെയും നേരിടും. സമീപകാലത്തായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടിരുന്നു.
മികച്ച പ്രകടനത്തിലൂടെ ഇത് മറികടക്കാനുള്ള ശ്രമവാകും ഇഗോര്‍ സ്റ്റിമാക്ക് പരിശീലകനായുള്ള ഇന്ത്യന്‍ ടീം നടത്തുക. ടീമിലെ യുവസാന്നിധ്യമാണ് ശ്രദ്ധേയം. അണ്ടര്‍ 17 ലോകകപ്പിലൂടെ താരമായി മാറിയ ഗോള്‍കീപ്പര്‍ ധീരജ് സിങ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. െൈഹദരാബാദ് എഫ്‌സിയുടെ ഫാറൂഖ് ചാധരിയും ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ ഗോളി കമല്‍ജിത് സിങ്ങും മിഡ്ഫീല്‍ഡര്‍ നിഖിലും പുറത്തായി.

ഇന്ത്യന്‍ ടീം: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, ധീരജ് സിങ്, പ്രീതം കോട്ടാല്‍, നിഷു കുമാര്‍, രാഹുല്‍ ബെക്കെ, അനസ് എടത്തൊടിക,നരേന്ദര്‍,ആദില്‍ ഖാന്‍, സര്‍താക് ഗോലുനി, സുബാശിഷ് ബോസ്, മന്ദര്‍ റാവു ദേശായി, ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, സെയ്മിന്‍ലെന്‍ ഡംഗല്‍, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, വിനീത് റായ്, സഹല്‍, ആഷിഖ്, പ്രണോയ് ഹാള്‍ഡര്‍, അനിരുദ് ഥാപ്പ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലാലിയന്‍സുല ചാങ്ത്, സുനില്‍ ഛേത്രി, ഫാറൂഖ് ചൗധരി, മന്‍വീര്‍ സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications