മിന്നും ഫ്രീകിക്കില്‍ ഗോള്‍, രണ്ട് ഗോളിന് അസിസ്റ്റന്‍സ്.. മെസ്സി ഡാ! അര്‍ജന്റീന കൊളംബിയയെ തകര്‍ത്തു!
ബ്യൂണസ് ഐറിസ്: ജയിച്ചേ തീരൂ എന്ന നിലയില്‍ കൊളംബിയയ്‌ക്കെതിരെ ഇറങ്ങിയ അര്‍ജന്റീന നിരാശപ്പെടുത്തിയില്ല. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന കരുത്തരായ കൊളംബിയയെ പൂട്ടിയത്.
Read Also: നോട്ട് കത്തിച്ച മുന്‍മന്ത്രിയുടെ മകളുടെ കല്യാണം തുടങ്ങി, കല്യാണസാരിക്ക് 17കോടി, ആകെ ചെലവ് 500 കോടി!
ആരാണ് മെസ്സി എന്താണ് മെസ്സി എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് കൊളംബിയയ്‌ക്കെതിരെ കണ്ടത്. മെസ്സിയുടെ മാജിക്ക് പോലെ ഒരു ഫ്രീകിക്ക് ഗോള്‍. കഴിഞ്ഞില്ല, മറ്റ് രണ്ട് ഗോളുകള്‍ക്കും അസിസ്റ്റന്‍സ്. മെസ്സി നിറഞ്ഞുകളിക്കുകയായിരുന്നു.

ജയിക്കാതെ വേറെ വഴിയില്ല
നാല് മത്സരങ്ങളിലും തോറ്റ അര്‍ജന്റീന കൊളംബിയയ്‌ക്കെതിരെ ജയിച്ചില്ലെങ്കില്‍ ലോകകപ്പ് യോഗ്യത തന്നെ നഷ്ടപ്പെടും എന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ മെസ്സിയും കൂട്ടരും അവസരത്തിനൊത്ത് ഉയര്‍ന്നു. ഏകപക്ഷീയമായ നാല് ഗോള്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീന നാലാം സ്ഥാനത്തെത്തി നില്‍ക്കുകയാണ് ഇപ്പോള്‍.

മെസ്സി കളിച്ചു മെസ്സി നയിച്ചു
മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെ അര്‍ജന്റീനയുടെ വിജയശില്‍പിയും കളിയിലെ താരവും. ഒന്‍പതാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സി തന്നെയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. മെസ്സിയുടെ പ്രതിഭയുടെ സ്പര്‍ശമുള്ള ഒരു ഇടങ്കാലന്‍ ഷോട്ട്. അതുകൊണ്ടും കഴിഞ്ഞില്ല.

ലൂക്കാസ് പ്രോറ്റോ
കൊളംബിയ ഒന്നമര്‍ത്തി ശ്വാസം വിടുന്നതിനിടെ രണ്ടാം ഗോളുമെത്തി. ഇരുപത്തിരണ്ടാം മിനുട്ടില്‍ ലൂക്കാസ് പ്രോറ്റോയാണ് ലീഡുയര്‍ത്തിയത്. മെസി നീട്ടി നല്‍കിയ പാസിലാണ് ഈ ഗോളും പിറന്നത്. ഗോളടിച്ചതിന് പിന്നാലെ ഗോളടിപ്പിച്ചും മെസ്സി അര്‍ജന്റീനയുടെ താരമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications