For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് യോഗ്യതാ മത്സരം: വിജയം തുടര്‍ന്ന് ബ്രസീലും അര്‍ജന്റീനയും, ഉറുഗ്വേയ്ക്ക് തോല്‍വി

ലിമ: 2022ലെ ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങളില്‍ വിജയം തുടര്‍ന്ന് ബ്രസീലും അര്‍ജന്റീനയും. പെറുവിനെ 4-2നാണ് ബ്രസീല്‍ തകര്‍ത്തുവിട്ടത്. നെയ്മറിന്റെ ഹാട്രിക് ഗോളാണ് മഞ്ഞപ്പടയ്ക്ക് ഗംഭീര ജയമൊരുക്കിയത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ബ്രസീലിനെ 4-1-4-1 ഫോര്‍മേഷനിലാണ് പെറു നേരിട്ടത്. അഞ്ചാം മിനുട്ടില്‍ ഗോളടിച്ച് പെറു ബ്രസീലിനെ ഞെട്ടിച്ചു. ബ്രസീലിന്റെ പ്രതിരോധത്തിനിടെ റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ ആന്‍ഡ്രി കറില്ലോ വലയിലെത്തിക്കുകയായിരുന്നു. സമനിലയ്ക്കായി 28 മിനുട്ട് ബ്രസീലിന് കാത്തിരിക്കേണ്ടി വന്നു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മറാണ് ബ്രസീലിനെ ഒപ്പമെത്തിച്ചത്. 59ാം മിനുട്ടില്‍ വീണ്ടും പെറു ലീഡെടുത്തു.

ഇത്തവണ റെനാറ്റോ താപിയയാണ് വലകുലുക്കിയത്. പിന്നീടങ്ങോട്ട് ആക്രമണം അഴിച്ചുവിട്ട ബ്രസീല്‍ മത്സരത്തില്‍ ആധിപത്യം നേടിയെടുക്കുകയായിരുന്നു. 64ാം മിനുട്ടില്‍ റിച്ചാര്‍ലിസന്റെ ഗോളില്‍ ബ്രസീല്‍ സമനില പിടിച്ചു. 83ാം മിനുട്ടില്‍ വീണ്ടും പെനാല്‍റ്റി ലഭിച്ചപ്പോള്‍ ഇത്തവണയും നെയ്മര്‍ക്ക് പിഴച്ചില്ല. 86ാം മിനുട്ടില്‍ കാര്‍ലോസ് കസീഡയും 89ാം മിനുട്ടില്‍ സാംബ്രാനോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 9 പേരായി പെറും ചുരുങ്ങി. ഇത് മുതലാക്കി ഇഞ്ചുറി ടൈമില്‍ നെയ്മര്‍ ഹാട്രിക്കും പൂര്‍ത്തിയാക്കി.

brazilvsperu

മറ്റൊരു മത്സരത്തില്‍ കരുത്തരായ അര്‍ജന്റീന 2-1ന് ബൊളീവിയയെ പരാജയപ്പെടുത്തി. 4-3-3 ഫോര്‍മേഷനില്‍ അര്‍ജന്റീന ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് ബൊളീവിയ ഇറങ്ങിയത്. 24ാം മിനുട്ടില്‍ അലിജാന്‍ഡ്രോ ചുമക്കീരോയുടെ അസിസ്റ്റില്‍ മാര്‍ട്ടിനസ് മൊറീനോ ബൊളീവിയയെ മുന്നിലെത്തിച്ചു. 45ാം മിനുട്ടില്‍ ലൗത്താറോ മാര്‍ട്ടിനെസ് അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചപ്പോള്‍ 79ാം മിനുട്ടില്‍ മാര്‍ട്ടിനെസിന്റെ അസിസ്റ്റില്‍ ജോക്വിന്‍ കോറിയയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. 43 ശതമാനം മാത്രമാണ് പന്തടക്കിവെക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചതെങ്കിലും 10നെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ മികച്ച് നിന്നു. ഗ്രൂപ്പില്‍ 6 പോയിന്റുമായി അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്. തുല്യപോയിന്റുള്ള ബ്രസീല്‍ ഗോള്‍ശരാശരിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.

argentinavsbolivia

മറ്റൊരു മത്സരത്തില്‍ ഉറുഗ്വേയ്ക്ക് അട്ടിമറി തോല്‍വി നേരിടേണ്ടി വന്നു. ഇക്വഡോറാണ് 4-2ന് ഉറുഗ്വേയെ തോല്‍പ്പിച്ചത്.മോയിസസ് കെയ്‌സീഡോ,എസ്ട്രാഡാ മാര്‍ട്ടിനെസ് (ഇരട്ട ഗോള്‍),ഗോണ്‍സാലോ പ്ലാറ്റ എന്നിവര്‍ ഇക്വഡോറിനുവേണ്ടി വലകുലുക്കിയപ്പോള്‍ ലൂസിസ് സുവാരസാണ് ഉറുഗ്വെയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ഉറുഗ്വേയ്ക്ക് രണ്ട് ഗോളുകള്‍ വാറിലൂടെ നഷ്ടമായപ്പോള്‍ ഇക്വഡോറിന് ഒരു ഗോളും വാറിലൂടെ നഷ്ടപ്പെട്ടു. 51 ശതമാനം പന്തടക്കിവെച്ച് 6നെതിരേ 17 ഗോള്‍ശ്രമമാണ് ഇക്വഡോര്‍ നടത്തിയത്. മറ്റൊരു മത്സരത്തില്‍ പരാഗ്വെ ഏകപക്ഷീയമായ ഒരു ഗോളിന് വെനസ്വേലയെ തോല്‍പ്പിച്ചു. തുല്യശക്തികളായ ചിലി-കൊളംബിയ പോരാട്ടം 2-2 സമനിലയിലും അവസാനിച്ചു.

Story first published: Wednesday, October 14, 2020, 10:45 [IST]
Other articles published on Oct 14, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+