Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളുമായി മെസ്സി, ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന; ഉറുഗ്വേയ്ക്കും ജയം

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയത്തോടെ തുടങ്ങി അര്‍ജന്റീന. ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ക്യാപ്റ്റനും സൂപ്പര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് അര്‍ജന്റീനയ്ക്ക് ആവേശ ജയം സമ്മാനിച്ചത്. മാര്‍ട്ടിനെസിനെ വജ്രായുധമാക്കി 4-3-2-1 ഫോര്‍മേഷനില്‍ അര്‍ജന്റീന ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് ഇക്വഡോര്‍ ഇറങ്ങിയത്.

താരസമ്പന്നമായ അര്‍ജന്റീനയെ പ്രതിരോധത്തിലൂടെ തളക്കാന്‍ ഏറെക്കുറെ ഇക്വഡോറിന് സാധിച്ചെങ്കിലും പെനാല്‍റ്റി വഴങ്ങേണ്ടിവന്നത് തിരിച്ചടിയായി. 13ാം മിനുട്ടിലാണ് മെസ്സിയെടുത്ത പെനാല്‍റ്റി ഇക്വഡോര്‍ ഗോളി അലക്‌സാണ്ടര്‍ ഡോമിന്‍ഗെസിനെയും മറികടന്ന് പോസ്റ്റിന്റെ വലത് വശത്ത് പതിച്ചത്. വിവാദങ്ങള്‍ക്കും ഏറെ നാളത്തെ അഭ്യൂങ്ങള്‍ക്കും വിരാമമിടുന്ന പ്രകടനമായിരുന്നു മെസ്സിയുടേത്. മത്സരത്തില്‍ 58 ശതമാനം പന്തടക്കിവെച്ച് രണ്ടിനെതിരേ 8 ഗോള്‍ശ്രമം നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.

argentinavsecuador

മറ്റൊരു മത്സരത്തില്‍ കരുത്തരായ ചിലിയെ 2-1ന് ഉറുഗ്വേ തോല്‍പ്പിച്ചു. ലൂസിസ് സുവാരസിന്റെയും മാക്‌സമില്ലിയാനോ ഗോമസിന്റെയും ഗോളാണ് ഉറുഗ്വേയ്ക്ക് വിജയം സമ്മാനിച്ചത്. സുവാരസിനെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനില്‍ ഉറുഗ്വേ ഇറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലാണ് ചിലി ഇറങ്ങിയത്. അലക്‌സീസ് സാഞ്ചസ്,ആര്‍ടുറോ വിദാല്‍ തുടങ്ങിയ പ്രമുഖര്‍ ചിലി നിരയില്‍ ഉണ്ടായിരുന്നു.

തുല്യ ശക്തികളുടെ പോരാട്ടത്തില്‍ 39ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയുടെ കരുത്തില്‍ ഉറുഗ്വേ മുന്നിലെത്തി. സുവാരസിന്റെ കിക്ക് പോസ്റ്റിന്റെ വലത് മൂലയില്‍ പതിച്ചു. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ ഉറുഗ്വേയ്ക്ക് സാധിച്ചെങ്കിലും 54ാം മിനുട്ടില്‍ അറന്‍ഗുയീസിന്റെ പാസില്‍ അലക്‌സീസ് സാഞ്ചസ് പന്ത് വലയിലാക്കി ചിലിക്ക് സമനില സമ്മാനിച്ചു. പിന്നീടങ്ങോട്ട് ലീഡിനായുള്ള വാശിയേറിയ പോരാട്ടമായിരുന്നു. പകരക്കാരെ ഇറക്കി ഇരു കൂട്ടരും തന്ത്രം മെനഞ്ഞപ്പോള്‍ 87ാം മിനുട്ടില്‍ ഉറുഗ്വേ വരുത്തിയ മാറ്റം മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചു.

പകരക്കാരനായി എത്തിയ മാക്‌സിമില്ലിയാനോ ഗോമസ് ഇഞ്ചുറി ടൈമില്‍ വലകുലുക്കിയാണ് ഉറുഗ്വേയ്ക്ക് ജയം സമ്മാനിച്ചത്. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഉറുഗ്വേ 6നെതിരേ 9 ഗോള്‍ശ്രമവും നടത്തി. മറ്റൊരു മത്സരത്തില്‍ പരാഗ്വെയും പെറുവും 2-2 സമനില പങ്കിട്ടു. രണ്ടാം പകുതിയിലാണ് നാല് ഗോളും പിറന്നത്. ആന്‍ഡ്രി കാരില്ലോ പെറുവിനുവേണ്ടി ഇരട്ട ഗോള്‍ നേടിയപ്പോള്‍ പരാഗ്വെയ്ക്കുവേണ്ടി ഏഞ്ചല്‍ റൊമീറോയും ഇരട്ട ഗോള്‍ നേടി.

Story first published: Friday, October 9, 2020, 10:35 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+