Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്; കരുത്തുകാട്ടി സെനഗല്‍; പോളണ്ടിന്റെ വീഴ്ചയ്ക്ക് കാരണം എന്ത്?

ഗ്രൂപ്പ് എച്ചിലെ രണ്ടാമത്തെ അട്ടിമറിയായിരുന്നു ശക്തരായ പോളണ്ടിനെ ആഫ്രിക്കയില്‍ നിന്നുള്ള സെനഗല്‍ വീഴ്ത്തിയത്. ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ സാധ്യത കല്‍പ്പിച്ചിരുന്ന യൂറോപ്പില്‍ നിന്നുള്ള പോളണ്ടിനെ സെനഗല്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് വീഴ്ത്തിയത്.

എന്നാല്‍, ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ പോളണ്ട് അടിപതറുന്ന കാഴ്ചയാണ് മല്‍സരത്തില്‍ കണ്ടത്. വിജയത്തോടെ സെനഗല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയപ്പോള്‍ തോല്‍വിയോടെ പോളണ്ടിന്് ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമായി മാറി.

poland

പോളണ്ടിന് തിരിച്ചടിയായത് പിഴവുകള്‍


സെനഗലിനെതിരേ പോളണ്ടിനെ തോല്‍വിയിലേക്ക് നയിച്ചത് പിഴവുകളായിരുന്നു. ഡിഫന്‍ഡര്‍മാരും ഗോള്‍കീപ്പറും ഒരു പോലെ നിരാശപ്പെടുത്തിയതാണ് പോളണ്ടിന് വിനയായത്. സെനഗലിന്റെ ആദ്യ ഗോളും രണ്ടാം ഗോളും പോളണ്ടിന്റെ പ്രതിരോധനിരയുടെയും ഗോള്‍കീപ്പറുടെയും പിഴവുകള്‍ മൂലം സംഭവിച്ചതാണ്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് തിളങ്ങാന്‍ കഴിയാതെ വന്നതും പോളണ്ടിന് തിരിച്ചടിയായി.

മല്‍സരത്തില്‍ പന്തടക്കത്തില്‍ ആധിപത്യം നേടാനായെങ്കിലും പ്രതിരോധ നിരയും മുന്നേറ്റനിരയും ഫോമിലേക്ക് ഉയരാതെ പോയത് പോളണ്ടിന് വിനയാവുകയായിരുന്നു. എന്നാല്‍, കിട്ടിയ അവസരങ്ങള്‍ മുതലാക്കിയ സെനഗലിന്റെ മുന്നേറ്റനിരയ്‌ക്കൊപ്പം പ്രതിരോധനിരയും അവസരത്തിനൊത്ത് ഉയര്‍ന്നത് സെനഗലിന്റെ അട്ടിമറി വിജയത്തിന് കാരണമായി.

Story first published: Wednesday, June 20, 2018, 16:52 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+