പെറു ക്യാപ്റ്റന് ലോകകപ്പില്‍ കളിക്കാം; ആരാധകര്‍ അത്യാവേശത്തില്‍
സൂറിച്ച്: 36 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടിയ പെറുവിന് ആശ്വാസമായി ഫിഫ. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ച ദേശീയ ടീം ക്യാപ്റ്റന്‍ പൗളോ ഗുറേറോയ്ക്ക് ലോകകപ്പില്‍ കളിക്കാന്‍ അനുവാദം ലഭിച്ചു. ഗുറേറോയുടെ വിലക്ക് സ്വീഡിഷ് ട്രൈബ്യൂണല്‍ നീക്കിയതോടെയാണിത്.
ഗുറേറോയെ വിലക്കിയത് ടീമിന് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ പെറു ക്യാപ്റ്റനെതിരായ വിലക്ക് നീക്കണമെന്ന് ലോകകപ്പില്‍ പെറു ഉള്‍പ്പെട്ട ഗ്രൂപ്പിലെ ക്യാപ്റ്റന്മാരും ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് ടീമുകളാണ് പെറു ക്യാപ്റ്റന് പിന്തുണയുമായെത്തിയത്. മൂന്നു ക്യാപ്റ്റന്‍മാരും ഒപ്പിട്ട കത്ത് ഫിഫയ്ക്ക് കൈമാറുകയും ചെയ്തതോടെയാണ് വിലക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

2017 നവംബര്‍ മൂന്ന് മുതല്‍ 2018 നവംബര്‍ മൂന്ന് വരെയാണ് വിലക്ക് ലഭിച്ചത്. പെറുവിനെ ലോകകപ്പില്‍ എത്തിക്കാന്‍ ഗുറേറോയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. ക്യാപ്റ്റന്‍ ലോകകപ്പിനില്ലെങ്കില്‍ പെറുവിന്റെ ശക്തിയെ അത് കാര്യമായി ബാധിക്കുകയും ചെയ്യും. ഫിഫ വിലക്ക് നീക്കിയതോടെ പെറു ആരാധകര്‍ ആവേശത്തിലാണ്. കുറഞ്ഞപക്ഷം പ്രീക്വാര്‍ട്ടര്‍ എങ്കിലും അവര്‍ സ്വപ്‌നം കാണുന്നുണ്ട്. ജൂണ്‍ 16ന് ഡെന്‍മാര്‍ക്കിന് എതിരെ പെറു ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 86 തവണ ദേശീയ കുപ്പായമണിഞ്ഞ ക്യാപ്റ്റന്‍ അവരെ നയിക്കാന്‍ മൈതാനമധ്യത്തുണ്ടാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications