For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: കുഞ്ഞന്‍മാരില്‍ കേമന്‍ ടുണീഷ്യ തന്നെ; മോശക്കാരല്ല പാനമ

ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ നേരത്തെ തന്നെ പുറത്തായ ടീമുകളാണ് ടുണീഷ്യയും പാനമയും. ദുര്‍ബലരെന്ന് വിളിപ്പേരുള്ള ടുണീഷ്യയും പാനമയും മുഖാമുഖം അങ്കത്തട്ടിലിറങ്ങുകയും ചെയ്തു. ആദ്യം ഒന്ന് വിറപ്പിച്ചെങ്കിലും പാനമയേക്കാള്‍ ലോകകപ്പില്‍ പരിചയസമ്പത്തുള്ള ടുണീഷ്യക്കൊപ്പം തന്നെ വിജയം നിന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ടുണീഷ്യയുടെ വിജയം. തോറ്റെങ്കിലും തങ്ങളുടെ കന്നി ലോകകപ്പ് കളിച്ചതിന്റെ സന്തോഷത്തിലാണ് പാനമ റഷ്യ വിടുന്നത്.

panama

ക്ഷീണം തീര്‍ത്ത് ടുണീഷ്യ, പൊരുതി നോക്കി പാനമ


ആദ്യ രണ്ട് മല്‍സരങ്ങളിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുന്നതായിരുന്നു പാനമയ്‌ക്കെതിരേയുടെ ടുണീഷ്യയുടെ പ്രകടനം. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ടുണീഷ്യക്ക് മേധാവിത്വം നേടാന്‍ കഴിയുകയും ചെയ്തു.

എന്നാല്‍, ടുണീഷ്യയെ ഞെട്ടിച്ച് ആദ്യം ഗോള്‍ നേടിയത് പാനമയായിരുന്നു. 32ാം മിനിറ്റില്‍ യാസ്സിന്‍ മെറിയയുടെ വകയായിരുന്നു പാനമയുടെ ഗോള്‍. എന്നാല്‍, വാശിയോടെ കളംനിറഞ്ഞു കളിച്ച ടുണീഷ്യ രണ്ടാംപകുതിയില്‍ രണ്ട് ഗോള്‍ നേടി അര്‍ഹിച്ച വിജയം കൈക്കലാക്കി. 50ാം മിനിറ്റില്‍ ഫക്രുദ്ദീന്‍ ബെന്‍ യൂസ്സഫും 65ാം മിനിറ്റില്‍ വഹ്ബി ഖാസ്‌റിയുമാണ് ടുണീഷ്യയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്. മല്‍സരത്തില്‍ രണ്ടാം തവണയും ടുണീഷ്യയുടെ ഗോള്‍വല കുലുക്കാനായെങ്കിലും റഫറി ഫൗള്‍ വിധിച്ചത് പാനമയുടെ സമനില മോഹത്തിന് വിലങ്ങുതടിയായി.


Story first published: Friday, June 29, 2018, 17:03 [IST]
Other articles published on Jun 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+