For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ഈ നൈജീരിയക്കു വേണ്ടിയാണോ അര്‍ജന്റീന പ്രാര്‍ഥിച്ചത്... നിസ്സാരക്കാരല്ല സൂപ്പര്‍ ഈഗിള്‍സ്

ഗ്രൂപ്പ് ഡിയില്‍ നൈജീരിയ-ഐസ്‌ലാന്‍ഡ് മല്‍സരത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു. സ്വന്തം ടീം ജയിക്കാന്‍ നൈജീരിയക്കാര്‍ പ്രാര്‍ഥിക്കുന്നത് പോലെ മറ്റൊരു രാജ്യവും ഈ ആഫ്രിക്കന്‍ രാജ്യത്തിനായി മനമുരുകി പ്രാര്‍ഥനയിലായിരുന്നു. മറ്റൊന്നിനുമല്ല അര്‍ജന്റീനയെ ആദ്യ മല്‍സരത്തില്‍ സമനിലയില്‍ പിടിച്ചുകെട്ടിയ ഐസ്‌ലാന്‍ഡിനെ നൈജീരിയ തോല്‍പ്പിക്കുന്നത് കാണാന്‍. എന്തായാലും ആ പ്രാര്‍ഥന സത്യമായി നൈജീരിയ ഐസ്‌ലാന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്തു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു നൈജീരിയയുടെ വിജയം.

nigeria

നൈജീരിയ ജയിക്കാന്‍ പ്രാര്‍ഥിച്ചത് അര്‍ജന്റീനയെ ഐസ്‌ലാന്‍ഡ് സമനിലയില്‍ തളച്ചതിന്റെ പ്രതികാരം കൊണ്ടൊന്നുമല്ല. ഐസ്‌ലാന്‍ഡ് തോറ്റാല്‍ രണ്ട് തവണ ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവ് കൊണ്ടാണത്. പക്ഷേ, ഐസ്‌ലാന്‍ഡിനെതിരായ മല്‍സരം കണ്ട അര്‍ജന്റീന ആരാധകര്‍ക്ക് ഇപ്പോള്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഈ നൈജീരിയെയാണോ അടുത്ത മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍പ്പിക്കേണ്ടത്. എന്തായാലും ഈ മാസം 26ന് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുകയാണ് ഗ്രൂപ്പ് ഡിയില്‍ ജീവന്മരണപ്പോരാട്ടത്തിന്.

nigeria

സൂപ്പര്‍ ഈഗിള്‍സിന്റെ ഗംഭീര തിരിച്ചുവരവ്

നൈജീരിയ-ഐസ്‌ലാന്‍ഡ് പോരാട്ടം ആവേശകരമായിരുന്നു. ആദ്യ മല്‍സരത്തില്‍ ക്രൊയേഷ്യയോട് 2-0ന് പരാജയപ്പെട്ട നൈജീരിയക്ക് പ്രിക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്നു. എന്നാല്‍, അര്‍ജന്റീനയെ 1-1ന് സമനിലയില്‍ പൂട്ടിയ ഐസ്‌ലാന്‍ഡ് നൈജീരിയക്കെതിരേ വിജയമോഹവുമായാണ് കളത്തിലിറങ്ങിയത്.

കളിയുടെ ആദ്യപകുതിയില്‍ അറ്റാക്കിങ് ഗെയിമിലൂടെ നൈജീരിയയെ പ്രതിരോധത്തിലാക്കാന്‍ ഐസ്‌ലാന്‍ഡിന് സാധിച്ചിരുന്നു. മിഡ്ഫീല്‍ഡര്‍മാരായ ഗില്‍ഫി സിഗ്യുര്‍സണ്‍, ബിര്‍കിര്‍ ബാന്‍സണ്‍ എന്നിവരിലൂടെയാണ് ഐസ്‌ലാന്‍ഡ് ഗോളിനുള്ള ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍, ആദ്യപകുതിയില്‍ നൈജീരിയ തീര്‍ത്തും നിറംമങ്ങുകയായിരുന്നു.

പക്ഷേ, രണ്ടാംപകുതിയില്‍ നൈജീരിയ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തി. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ഐസ്‌ലാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നൈജീരിയക്ക് സാധിച്ചു. 61 ശതമാനം പന്ത് നിയന്ത്രിച്ച നൈജീരിയ ഓണ്‍ ടാര്‍ജറ്റിലേക്ക് തൊടുത്ത നാല് ഷോട്ടുകളില്‍ രണ്ടെണ്ണം ഗോളാക്കി മാറ്റുകയും വിജയം കൈപിടിയിലൊതുക്കുകയും ചെയ്തു. എന്നാല്‍, രണ്ടാംപകുതിയില്‍ നിരാശപ്പെടുത്തുന്നതായിരുന്നു ഐസ്‌ലാന്‍ഡിന്റെ പ്രകടനം. 83ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് പുറത്തേക്കടിച്ച് മിഡ്ഫീല്‍ഡര്‍ ഗില്‍ഫി സിഗ്യുര്‍സണ്‍ ഐസ്‌ലാന്‍ഡിന്റെ തിരിച്ചുവരവിനുള്ള എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുകയും ചെയ്തു.

musa

നൈജീരിയയുടെ ഹീറോയായി അഹമ്മദ് മൂസ


രണ്ടാംപകുതിയില്‍ ശക്തമായ തിരിച്ചുവരവിലൂടെ വിജയം കൈവരിക്കുമ്പോള്‍ നൈജീരിയയുടെ ഹീറോ സ്‌ട്രൈക്കര്‍ അഹമ്മദ് മൂസയായിരുന്നു. ഈഗിള്‍സിന്റെ സൂപ്പര്‍ ഹീറോയായി മാറിയ രണ്ട് അത്യുജ്ജ്വല ഗോളുകളും മൂസയുടെ ബൂട്ടില്‍നിന്ന് പിറവിയെടുത്തു. 49ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ വിക്ടര്‍ മോസസ് നല്‍കിയ ക്രോസ് മനോഹരമായ ഷോട്ടിലൂടെ മൂസ പന്ത് ഐസ്‌ലാന്‍ഡ് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 75ാം മിനിറ്റില്‍ കെന്നത് ഒമേറോ നല്‍കിയ മികച്ചൊരു ത്രൂ പാസ് ഐസ്‌ലാന്‍ഡ് പ്രതിരോധനിരയെയും ഗോള്‍കീപ്പറെയും കബളിപ്പിച്ച് മൂസ അനായാസം ലക്ഷ്യത്തിലെത്തിച്ച് നൈജീരിയുടെ വിജയം ഉറപ്പാക്കി. വ്യക്തിഗത ശൈലിയില്‍ തന്റേതായ സവിശേഷതയിലൂടെ ഐസ്‌ലാന്‍ഡിനെ ഞെട്ടിച്ച മൂസ നിര്‍ണായക മല്‍സരത്തില്‍ അര്‍ജന്റീനയെ പ്രതിരോധത്തിലാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.

Story first published: Sunday, June 24, 2018, 8:37 [IST]
Other articles published on Jun 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+