ലോകകപ്പ്: പ്രവചിച്ചവരെല്ലാം പരാജിതരായി മടങ്ങി,ഇനി മജീഷ്യൻ സനീഷ് വടകര പ്രവചിക്കും
വടകര: കണക്കു കൂട്ടലുകളെയും,പ്രവചനങ്ങളെയും അസ്ഥാനത്താക്കി കൊണ്ട് വമ്പൻ ടീമുകളെല്ലാം തന്നെ സെമി ഫൈനലിൽ പോലും ഇടം തേടാതെ പുറത്തായപ്പോൾ മജീഷ്യൻ സനീഷ് വടകര ലോകകപ്പ് പ്രവചന മത്സരത്തിന് ഒരുങ്ങുന്നു.ഇന്ന്(ബുധൻ)കാലത്ത് പത്തു മണിക്ക് റൂട്ട് പി.എസ്.സി.കോച്ചിങ്ങ് സെന്റർ ഓഡിറ്റോറിയത്തിൽ വിശിഷ്ട്യ വ്യക്തികളുടെ സാന്നിധ്യത്തിൽ പൊതു ചടങ്ങിലാണ് പ്രവചനം നടത്തുക.
സനീഷിന്റെ പ്രവചനം പേപ്പറിൽ എഴുതി നിരവധി ഇരുമ്പ് പെട്ടികളിലിട്ട് പൂട്ടിയ ശേഷം നടക്കുതാഴ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിക്കും.ലോകകപ്പ് കഴിഞ്ഞാൽ ജനങ്ങൾക്ക് മുന്നിൽ വെച്ച് പെട്ടി തുറക്കുകയും ഏത് ടീം കപ്പു നേടുമെന്നും,എത്ര ഗോൾ നേടുമെന്നും നേരത്തെ പ്രവചിച്ച് പേപ്പറിൽ ഉണ്ടാകുമെന്നാണ് സനീഷിന്റെ വാദം.

അർജന്റീന,ബ്രസീൽ തുടങ്ങിയ പ്രമുഖ ടീമുകൾ ലോക കപ്പിൽ നിന്നും പുറത്തായതോടെ ഫുട്‍ബോൾ പ്രേമികൾ ആകാംക്ഷയോടെയാണ് സനീഷിന്റെ പ്രവചനത്തെ നോക്കി കാണുന്നത്.ചടങ്ങിൽ സി.കെ.നാണു.എം.എൽ.എ,ഡി.വൈ.എസ്.പി സി.ആർ.സന്തോഷ്,സിനി ആർട്ടിസ്റ്റ് മണിദാസ് പയ്യോളി എന്നിവർ പങ്കെടുക്കും.കഴിഞ്ഞ ഇരുപത് വർഷമായി മാജിക് പരിപാടികളിലൂടെ ശ്രദ്ദേയമായ സനീഷ് സാമൂഹ്യ പ്രശസ്തമായ വിഷയങ്ങളിൽ തന്റെ മാന്ത്രിക വിദ്യകളിലൂടെ പ്രതികരിച്ചിട്ടുണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications