Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ജപ്പാന്‍ പൊരുതിയോ? പോളണ്ട് ജയം ആധികാരികമോ?

ഗ്രൂപ്പ് എച്ചില്‍ ഭാഗ്യത്തിന്റെ തണലിലേറി പ്രീക്വാര്‍ട്ടറിലിടം നേടിയ ടീമാണ് ഏഷ്യന്‍ കരുത്തരായ ജപ്പാന്‍. മഞ്ഞക്കാര്‍ഡിന്റെ കളിയില്‍ സെനഗലിനെ പിന്തള്ളാന്‍ കഴിഞ്ഞതാണ് ജപ്പാനെ പ്രീക്വാര്‍ട്ടറിലെത്തിച്ചത്. എന്നാല്‍, വന്‍ പ്രതീക്ഷയുമായി റഷ്യയിലെത്തി നിരാശപ്പെടുത്തിയ ടീമാണ് പോളണ്ട്. പക്ഷേ, അവസാന മല്‍സരത്തില്‍ ജപ്പാനെ പരാജയപ്പെടുത്തി ആശ്വാസ ജയം നേടിയിരിക്കുകയാണ് പോളണ്ട്. 59ാം മിനിറ്റില്‍ യാന്‍ ബെഡ്‌നെര്‍ക്കാണ് പോളിഷ് പടയുടെ വിജയഗോള്‍ നേടിയത്.

japan

നന്നായി കളിച്ചു ഇരു ടീമും


പോളണ്ട് വിജയിച്ചെങ്കിലും മല്‍സരത്തില്‍ ജപ്പാന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിജയത്തിനായി പൊരുതി കളിച്ച ജപ്പാന് പലപ്പോഴും ഭാഗ്യമില്ലായ്മ്മയും പോളിഷ് ഗോള്‍കീപ്പറുടെ സേവുകളും വില്ലനായി മാറുകയായിരുന്നു. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും പോളണ്ടിനു മേല്‍ ജപ്പാന് നേരിയ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍, കൗണ്ടര്‍ അറ്റാക്കുകളിലൂടെ പോളണ്ടും ജപ്പാന്‍ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തിയപ്പോള്‍ മല്‍സരം ഇഞ്ചോടിഞ്ചുള്ളതായി മാറി.

Story first published: Friday, June 29, 2018, 16:19 [IST]
Other articles published on Jun 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+