Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ജര്‍മനി നേടിയത് അര്‍ഹിച്ച ജയം; സ്വീഡന് പിഴച്ചതെവിടെ?

ഗ്രൂപ്പ് എഫില്‍ സ്വീഡനെ ഇഞ്ചുറി ടൈമില്‍ വീഴ്ത്തി തിരിച്ചുവന്നിരിക്കുകയാണ് നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി. നിര്‍ണായക മല്‍സരത്തില്‍ ഇഞ്ചുറിടൈമിലെ ടോണി ക്രൂസിന്റെ ഗോളില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി സ്വീഡനെ പരാജയപ്പെടുത്തിയത്.

ജര്‍മനിയുടേത് അര്‍ഹിച്ച വിജയമായിരുന്നുവെന്നതിന് തര്‍ക്കമില്ല. എന്നാല്‍, വിജയഗോള്‍ നേടാന്‍ ഇഞ്ചുറി ടൈം വരെ കാത്തിരുന്നു ഭാഗ്യം പരീക്ഷിക്കണമായിരുന്നോ ജര്‍മനിക്ക്. സമനില കെണിയില്‍ കുടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതോട സ്വീഡന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത ഏതാണ്ട് തുലാസിലായി. മെക്‌സിക്കോയ്‌ക്കെതിരേ സ്വീഡന്‍ അട്ടിമറി ജയം നേടിയില്ലെങ്കില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചാല്‍ തന്നെ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാനാവും. ജര്‍മനിയും സ്വീഡനും ജയിച്ചാല്‍ പിന്നീട് കണക്കിന്റെ കളിയിലാവും ടീമിന്റെ പ്രിക്വാര്‍ട്ടര്‍ പ്രവേശനങ്ങള്‍.

germany

ജര്‍മനി നന്നായി കളിച്ചു, പക്ഷേ...

മെക്‌സിക്കോയ്‌ക്കെതിരേ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയ ജര്‍മനിക്ക് സ്വീഡനെതിരേയും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. നിലനില്‍പ്പിനുള്ള പോരാട്ടത്തില്‍ സ്വീഡനെതിരേ മികച്ച കളി കെട്ടഴിച്ചെങ്കിലും ലക്ഷ്യം കാണുന്നതിലെ പിഴവ് ജര്‍മനിയെ സമ്മര്‍ദ്ദത്തിലാക്കി. കാരണം, മെക്‌സിക്കോയ്‌ക്കെതിരേയും ജര്‍മനി നന്നായി കളിച്ചിട്ടും ഫിനിഷിങിലെ ഭാഗ്യമില്ലായ്മ്മ മൂലം അട്ടിമറി തോല്‍വിയേറ്റുവാങ്ങേണ്ടി വന്നിരുന്നു. അതിന്റെ ആവര്‍ത്തനമാവുമോ സ്വീഡനെതിരായ മല്‍സരവും എന്ന ആശങ്കയിലായിരുന്നു ജര്‍മന്‍ ആരാധകര്‍. പക്ഷേ, ഇത്തവണ അവസാന നിമിഷം ജര്‍മനിക്കൊപ്പം ഭാഗ്യവും കനിയുകയായിരുന്നു.

പന്തടക്കത്തില്‍ 76 ശതമാനം നിയന്ത്രിച്ച ജര്‍മനി ഷോട്ട് ഓണ്‍ ടാര്‍ജറ്റിലേക്ക് ആറ് തവണയാണ് മുന്നേറ്റം നടത്തിയത്. പക്ഷേ, സ്വീഡിഷ് ഗോള്‍കീപ്പര്‍ റോബിന്‍ ഒല്‍സെനിന്റെ മികച്ച സേവുകള്‍ക്കൊപ്പം പ്രതിരോധനിരയും സമയോചിത ഇടപെടല്‍ നടത്തിയപ്പോള്‍ ജര്‍മനിയുടെ ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ചില ജര്‍മന്‍ താരങ്ങള്‍ മികച്ച അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.


germany

രക്ഷകനായി ടോണി ക്രൂസ്


സ്വീഡനെതിരേ 1-1ന്റെ സമനില ഏതാണ്ട് ഉറപ്പാക്കിയ ഘട്ടത്തിലായിരുന്നു മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് ജര്‍മനിയുടെ രക്ഷകനായത്. അര്‍ഹിച്ച പല അവസരങ്ങളും നഷ്ടമായ ജര്‍മനി ഒടുവില്‍ ക്രൂസിലൂടെ അതിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഇഞ്ചുറിടൈമിലെ നാലാം മിനിറ്റില്‍ ഫ്രീകിക്കിനൊടുവില്‍ തൊടുത്ത ക്രൂസിന്റെ ബുള്ളറ്റ് ഷോട്ട് സ്വീഡിഷ് ഗോള്‍വലയ്ക്കുള്ളില്‍ തുളച്ചുകയറുകയായിരുന്നു.

അതുവരെ ജര്‍മന്‍ മുന്നേറ്റങ്ങള്‍ക്ക് തടയിട്ട സ്വീഡിഷ് ഗോള്‍കീപ്പര്‍ ഒല്‍സെനും പ്രതിരോധനിരയ്ക്കും കാഴ്ചക്കാരനായി നോക്കി നി്ല്‍ക്കാനെ സാധിച്ചുള്ളൂ. അവസാന മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനരികില്‍ വച്ച് ഫൗളിലൂടെ ജര്‍മനിക്ക് ഫ്രീകിക്ക് സമ്മാനിച്ചതാണ് അതുവരെ പൊരുതി നിന്ന സ്വീഡന് വിനയായത്.

Story first published: Sunday, June 24, 2018, 16:23 [IST]
Other articles published on Jun 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+