For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ജര്‍മനി നന്നായി കളിച്ചു, പക്ഷേ തോറ്റു; മെക്‌സിക്കന്‍ കോട്ടയ്ക്കു മുന്നില്‍

റഷ്യന്‍ ലോകകപ്പിലെ ആദ്യ അട്ടിമറിയായിരുന്നു ഉദ്ഘാടന മല്‍സരത്തിന് വേദിയായ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഗ്രൂപ്പ് എഫില്‍ നിലവിലെ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ജര്‍മനിയാണ് അട്ടിമറിയില്‍ വീണത്. 78000 ഓളം കാണികള്‍ക്കു മുന്നില്‍ മെക്‌സിക്കോയാണ് ജര്‍മന്‍ പടയെ വീഴ്ത്തിയത്. അവസാന വിസില്‍ വരെ പൊരുതി കളിച്ച ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മെക്‌സിക്കോ അടിയറവ് പറയിച്ചത്. മല്‍സരത്തില്‍ മേധാവിത്വം ജര്‍മനിക്കായിരുന്നു. പക്ഷേ, മെക്‌സിക്കോയുടെ ഒരറ്റ അടിയിലും ഗോള്‍മുഖത്ത് കെട്ടിയ മതിലിനും മുന്നില്‍ ജര്‍മനിക്ക് ലക്ഷ്യം പിഴച്ചു. ജര്‍മനിയെ വീഴ്ത്തിയതോടെ ഗ്രൂപ്പ് എഫിലെ ചാംപ്യന്‍മാരാവാനുള്ള സുവര്‍ണാവസരമാണ് മെക്‌സിക്കോയ്ക്ക് ലഭിച്ചിരിക്കുന്നത്. തോല്‍വിയോടെ സ്വീഡന്‍, ദക്ഷിണ കൊറിയ എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങള്‍ ജര്‍മനിക്ക് നിര്‍ണായകമായി.

തന്ത്രമൊരുക്കി മെക്‌സിക്കോ

തന്ത്രമൊരുക്കി മെക്‌സിക്കോ

ശക്തരായ ജര്‍മനിക്കെതിരേ ഏവരുടെയും കൈയ്യടി നേടുന്ന തന്ത്രമാണ് മെക്‌സിക്കോ പ്രയോഗിച്ചത്. പേരുകേട്ട ലോകോത്തര താരങ്ങള്‍ അണിനിരയ്ക്കുന്ന ജര്‍മനിക്കെതിരേ മെക്‌സിക്കോയ്ക്ക് പുറത്തെടുക്കാവുന്ന ഏറ്റവും മികച്ച തന്ത്രം തന്നെയായിരുന്നു അത്. മല്‍സരത്തിലെ തുടക്കത്തില്‍ ആക്രമണത്തിനും പ്രതിരോധത്തിനും ഒരു പോലെ മെക്‌സിക്കോ പ്രാധാന്യം നല്‍കി. കളിയുടെ ആദ്യ 35 മിനിറ്റുകളില്‍ മെക്‌സിക്കോ തങ്ങളുടെ നയം വ്യക്തമാക്കുകയും അതില്‍ വിജയം കാണുകയും ചെയ്തു. ജര്‍മനിയാവട്ടെ മെക്‌സിക്കോയുടെ അപ്രതീക്ഷിത ആക്രമണത്തിനു മുന്നില്‍ ചെറുതായൊന്ന് വിറച്ചു. പാസിങ് ഗെയിമിലൂടെ മുന്നേറാന്‍ ശ്രമിച്ച ജര്‍മനിക്ക് കൗണ്ടര്‍ അറ്റാക്കിങിലൂടെയായിരുന്നു മെക്‌സിക്കോയുടെ മറുപടി.

കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ലൊസാനോ

കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ലൊസാനോ

ജര്‍മനിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു 35ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ അപ്രതീക്ഷിത ട്വിസ്റ്റ്. കൗണ്ടര്‍ അറ്റാക്കിങിലൂടെയായിരുന്നു ലൊസാനോയുടെ ഗോള്‍. ജര്‍മന്‍ പ്രതിരോധനിരയെ വെട്ടിച്ച് ജാവിയര്‍ ഹെര്‍ണാണ്ടസ് നല്‍കിയ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലൊസാനോ ജര്‍മന്‍ വലയിലേക്ക് അടിച്ചുകയറ്റുമ്പോള്‍ ഗാലറിയിലെ മെക്‌സിക്കന്‍ തിരമാല നിറഞ്ഞൊഴുകുകയായിരുന്നു.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ജര്‍മനി ഒന്നാംപകുതിയില്‍ തന്നെ നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും മെക്‌സിക്കന്‍ ഗോളി ഗുയിലെര്‍മോ ഒക്കോവയുടെയും പ്രതിരോധ കോട്ടയുടെയും മുന്നില്‍ തകരുകയായിരുന്നു.

മെക്‌സിക്കന്‍ ഗോള്‍മുഖത്ത് നിരന്തരം റെയ്ഡ് നടത്തി ജര്‍മനി

മെക്‌സിക്കന്‍ ഗോള്‍മുഖത്ത് നിരന്തരം റെയ്ഡ് നടത്തി ജര്‍മനി

രണ്ടാംപകുതി ജര്‍മനിയുടെ മികച്ച മുന്നേറ്റങ്ങളാല്‍ സമ്പന്നമായിരുന്നു. നിരന്തരം മെക്‌സിക്കന്‍ ഗോള്‍ മുഖത്തേക്ക് മാര്‍ച്ച് ചെയ്ത ജര്‍മനി ഏത് നിമിഷവും സമനില ഗോള്‍ നേടുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍, മെക്‌സിക്കോ ഗോള്‍ മുഖത്ത് കെട്ടിയ മതില്‍ ജര്‍മനിയുടെ പല മുന്നേറ്റങ്ങളും വിഫലമാക്കി. മെക്‌സിക്കന്‍ പ്രതിരോധനിരയെ മറികടന്നപ്പോള്‍ ഗോള്‍കീപ്പര്‍ ഒക്കോവയുടെ മിന്നുന്ന സേവുകള്‍ ജര്‍മനിയുടെ ഗോള്‍ ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയായി മാറി. വെര്‍ണറും ഓസിലും മുള്ളറും ക്രൂസും ഖെദീറയും പകരക്കാരായെത്തിയ റ്യൂസും ഗോമസും എല്ലാം കിണഞ്ഞു ശ്രമിച്ചെങ്കിലും മെക്‌സിക്കന്‍ ഗോള്‍ വലയിലേക്ക് ഒരു തവണ പോലും ജര്‍മിക്ക് പന്തെത്തിക്കാനായില്ല.

കൗണ്ടര്‍ അറ്റാക്ക്, പ്രതിരോധം, ഒക്കോവ

കൗണ്ടര്‍ അറ്റാക്ക്, പ്രതിരോധം, ഒക്കോവ

ലോക ചാംപ്യന്‍മാരെ മെക്‌സിക്കോ അട്ടിമറിക്കുമ്പോള്‍ ഈ മൂന്ന് പ്രധാന ഘടകങ്ങളാണ് ക്ലിക്കായത്. പെട്ടെന്നുള്ള കൗണ്ടര്‍ അറ്റാക്കുകളിലൂടെ ജര്‍മന്‍ ഗോള്‍ മുഖത്ത് ഭീതി സൃഷ്ടിച്ചു മെക്‌സിക്കോ. അതോടൊപ്പം കൗണ്ടര്‍ അറ്റാക്കിങിലൂടെ മല്‍സരഫലം തങ്ങള്‍ക്ക് അനുകൂലമാക്കി ലൊസാനോയിലൂടെ മെക്‌സിക്കോ. ടീമിന്റെ വിജയഗോള്‍ നേടിയ ലൊസാനോ തന്നെയാണ് കളിയിലെ താരവും.

ജര്‍മനിയുടെ 26 ഓളം ഗോള്‍ നീക്കങ്ങളാണ് മെക്‌സിക്കന്‍ പ്രതിരോധനിരയും ഗോള്‍കീപ്പറും ചേര്‍ന്ന് തകര്‍ത്തത്. പ്രതിരോധനിരയ്‌ക്കൊപ്പം ഗോള്‍കീപ്പറുടെ മിന്നുന്ന സേവുകളും മെക്‌സിക്കോയെ അട്ടിമറി വിജയത്തിലേക്ക് നയിച്ചു.

ലോക ചാംപ്യന്‍മാരെ മെക്‌സിക്കോ അട്ടിമറിക്കുമ്പോള്‍ ഈ മൂന്ന് പ്രധാന ഘടകങ്ങളാണ് ക്ലിക്കായത്. പെട്ടെന്നുള്ള കൗണ്ടര്‍ അറ്റാക്കുകളിലൂടെ ജര്‍മന്‍ ഗോള്‍ മുഖത്ത് ഭീതി സൃഷ്ടിച്ചു മെക്‌സിക്കോ. അതോടൊപ്പം കൗണ്ടര്‍ അറ്റാക്കിങിലൂടെ മല്‍സരഫലം തങ്ങള്‍ക്ക് അനുകൂലമാക്കി ലൊസാനോയിലൂടെ മെക്‌സിക്കോ. ടീമിന്റെ വിജയഗോള്‍ നേടിയ ലൊസാനോ തന്നെയാണ് കളിയിലെ താരവും.ജര്‍മനിയുടെ 26 ഓളം ഗോള്‍ നീക്കങ്ങളാണ് മെക്‌സിക്കന്‍ പ്രതിരോധനിരയും ഗോള്‍കീപ്പറും ചേര്‍ന്ന് തകര്‍ത്തത്. പ്രതിരോധനിരയ്‌ക്കൊപ്പം ഗോള്‍കീപ്പറുടെ മിന്നുന്ന സേവുകളും മെക്‌സിക്കോയെ അട്ടിമറി വിജയത്തിലേക്ക് നയിച്ചു.
Story first published: Monday, June 18, 2018, 13:23 [IST]
Other articles published on Jun 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+