സ്‌പെയിന്‍ - സ്വിറ്റ്‌സര്‍ലന്‍ഡ് പോര് ബലാബലം; പെറുവിനും കോസ്റ്ററിക്കയ്ക്കും ജയം
വിയ്യാറയല്‍: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ ശക്തരായ സ്വിറ്റ്‌സര്‍ലന്‍ഡ് സമനിലയില്‍ കുരുക്കി. സ്‌പെയിനിലെ വിയ്യാറയലില്‍ നടന്ന ഗ്ലാമര്‍ പോരില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി തുല്ല്യത പാലിക്കുകയായിരുന്നു. 29ാം മിനിറ്റില്‍ ആല്‍വറോ ഒഡ്രിസോലയിലൂടെ സ്‌പെയിനാണ് മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, രണ്ടാംപകുതിയിലെ 62ാം മിനിറ്റില്‍ റികാര്‍ഡോ റോഡ്രിഗസിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് സമനില പിടിക്കുകയായിരുന്നു. സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡിജിയയുടെ പിഴവില്‍ നിന്നാണ് സ്വിസിന്റെ സമനില ഗോള്‍ പിറന്നത്,
മല്‍സരത്തില്‍ സ്‌പെയിനിനായിരുന്നു മുന്‍തൂക്കം. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആറാമതും സ്‌പെയിന്‍ എട്ടാം സ്ഥാനത്തുമാണുള്ളത്. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിന് ജപ്പാനുമായും ശനിയാഴ്ച സ്‌പെയിനിന് ടുണീഷ്യയുമായുമാണ് അടുത്ത സൗഹൃദ മല്‍സരം.

അതേസമയം, മറ്റു സൗഹൃദ മല്‍സരങ്ങളില്‍ പെറു 3-0ന് സൗദി അറേബ്യയെയും കോസ്റ്ററിക്ക ഇതേ സ്‌കോറിന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെയും പരാജയപ്പെടുത്തി. സൗദിക്കെതിരേ പെറുവിനു വേണ്ടി പൗലോ ഗുരെയ്‌റോ ഇരട്ട ഗോള്‍ നേടി തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications