Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് സൗഹൃദ മല്‍സരം: റഷ്യയെ സമനിലയില്‍ പൂട്ടി തുര്‍ക്കി

മോസ്‌കോ: നാട്ടില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വിജയവഴിയില്‍ തിരിച്ചെത്താനാവാതെ ആതിഥേയരായ റഷ്യ വിയര്‍ക്കുന്നു. ഇത്തവണത്തെ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പോയ തുര്‍ക്കിയോടും റഷ്യ സമനിലയുമായി തടിതപ്പി. മല്‍സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി തുല്ല്യത പാലിക്കുകയായിരുന്നു.

russia-turkey match

ലോകകപ്പിന് മുന്നോടിയായുള്ള റഷ്യയുടെ അവസാന സൗഹൃദ മല്‍സരം കൂടിയായിരുന്നു ഇത്. അവസാനം കളിച്ച ഏഴു മല്‍സരങ്ങളിലും റഷ്യക്ക് വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹാട്രിക്ക് തോല്‍വിക്കു ശേഷം കളത്തിലിറങ്ങിയ റഷ്യ 35ാം മിനിറ്റില്‍ അലെക്‌സാന്‍ഡര്‍ സമീമോവിലൂടെ ആദ്യം മുന്നിലെത്തിയിരുന്നു. എന്നാല്‍, രണ്ടാം പകുതിയിലെ 59ാം മിനിറ്റില്‍ യൂനുസ് മാല്ലിയിലൂടെ തുര്‍ക്കി സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. മല്‍സരത്തില്‍ തുര്‍ക്കിക്കായിരുന്നു നേരിയ മുന്‍തൂക്കം.

മറ്റു സൗഹൃദ മല്‍സരങ്ങളില്‍ കസാക്കിസ്താന്‍ 3-0ന് അസര്‍ബെയ്ജാനെയും റൊമാനിയ 2-0ന് ഫിന്‍ലാന്‍ഡിനെയും ലക്‌സംബര്‍ഗ് 1-0ന് ജോര്‍ജിയെയും തോല്‍പ്പിച്ചു.

Story first published: Wednesday, June 6, 2018, 9:51 [IST]
Other articles published on Jun 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+