സൗഹൃദ മല്‍സരം: പോളണ്ടിനും ജപ്പാനും തകര്‍പ്പന്‍ ജയം
വാര്‍സോ: റഷ്യന്‍ ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള അവസാന സൗഹൃദ മല്‍സരങ്ങളില്‍ പോളണ്ടിനും ജപ്പാനും തകര്‍പ്പന്‍ ജയം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളുകളുമായി മിന്നിയ മല്‍സരത്തില്‍ പോളണ്ട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലിത്വാനിയെയാണ് തകര്‍ത്തത്. 19, 32 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍ നേട്ടം. ഡേവിഡ് കോവ്‌നാക്കി (71ാം മിനിറ്റ്), യാക്കുബ് ബ്ലാസ്‌കോവ്‌സ്‌കി (82) എന്നിവര്‍ ഓരോ തവണ പോളണ്ട് ഗോള്‍ നേട്ടത്തില്‍ പങ്കാളികളായി.

അതേസമയം, ഹാട്രിക്ക് തോല്‍വിക്കു ശേഷം കളത്തിലിറങ്ങിയ ജപ്പാന്‍ പരാഗ്വേയ്‌ക്കെതിരേ തകര്‍പ്പന്‍ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് പരാഗ്വേയെ ജപ്പാന്‍ തകര്‍ത്തത്. ടക്കാഷി ഇനുയി ജപ്പാനു വേണ്ടി ഇരട്ട ഗോള്‍ നേടി. 51, 63 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഷിന്‍ജി കഗാവയ്ക്കു പുറമേ പരാഗ്വേ താരത്തിന്റെ സെല്‍ഫ് ഗോളും ജപ്പാന്‍ ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു. പരാഗ്വേയ്ക്കു വേണ്ടി ഒസ്‌കാര്‍ റൊമേരോയും ഡാനിലോ ഓറിറ്റ്‌സും ഓരോ തവണ ലക്ഷ്യം കണ്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications