Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലാസിക്കില്‍ അസൂറികളെ വീഴ്ത്തി ഫ്രാന്‍സ്; കൊളംബിയക്കെതിരേ കരുത്തുകാട്ടി ഈജിപ്ത്

പാരിസ്: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മല്‍സരങ്ങളില്‍ ഫ്രാന്‍സ് വിജയകുതിപ്പ് തുടര്‍ന്നപ്പോള്‍ കൊളംബിയക്കെതിരേ കരുത്ത് കാട്ടി ഈജിപ്ത്. ക്ലാസിക്ക് പോരില്‍ ശക്തരായ ഇറ്റലിയെയാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. ലോകകപ്പിന് യോഗ്യത ലഭിക്കാതെ പോയ ഇറ്റലിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തകര്‍ത്തത്. സാമുവല്‍ ഉംറ്റിറ്റി (8ാം മിനിറ്റ്), ആന്റോയിന്‍ ഗ്രീസ്മാന്‍ (29), ഉസ്മാനെ ഡെംബെലെ (63) എന്നിവരാണ് ഫ്രാന്‍സിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ഇറ്റലിയുടെ ഏക ഗോള്‍ 36ാം മിനിറ്റില്‍ ലിയോനാര്‍ഡോ ബൊനൂച്ചിയുടെ വകയായിരുന്നു.

സൗഹൃദ മല്‍സരത്തില്‍ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. നേരത്തെ, അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാന്‍സ് തോല്‍പ്പിച്ചിരുന്നു. എന്നാല്‍, പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാന്‍സിനിയുടെ കീഴില്‍ ഇറ്റലിയുടെ ആദ്യ പരാജയമാണിത്. എന്നാല്‍, ശക്തരായ കൊളംബിയയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഈജിപ്ത് കരുത്ത് കാണിക്കുകയായിരുന്നു.

football

മറ്റു മല്‍സരങ്ങളില്‍ ആസ്‌ത്രേലിയ എതിരില്ലാത്ത നാല് ഗോളിന് ചെക്ക് റിപബ്ലിക്കിനെയും ബോസ്‌നിയ ഹെര്‍സഗോവിനെ 3-1ന് ദക്ഷിണ കൊറിയയെയും ജോര്‍ജിയ 1-0ന് മാള്‍ട്ടയെയും കേപ് വെര്‍ഡെ 3-2ന് അള്‍ജീരിയെയും തോല്‍പ്പിച്ചപ്പോള്‍ ടൂണീഷ്യ-തുര്‍ക്കി മല്‍സരം 2-2ന് അവസാനിച്ചു.

Story first published: Saturday, June 2, 2018, 13:31 [IST]
Other articles published on Jun 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+