Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിക്ക് ഓസ്ട്രിയന്‍ ഷോക്ക്; ഇംഗ്ലണ്ടിന് ജയം, പോര്‍ച്ചുഗലിന് സമനില

ക്ലാഗെന്‍ഫര്‍ട്ട്/ലണ്ടന്‍/ബ്രസ്സല്‍സ്: റഷ്യന്‍ ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിക്ക് അപ്രതീക്ഷിത തോല്‍വി. ഇത്തവണത്തെ ലോകകപ്പില്‍ യോഗ്യത ലഭിക്കാതെ പോയ ഓസ്ട്രിയയാണ് ജര്‍മന്‍ പടയെ വീഴ്ത്തിയത്. ഓസ്ട്രിയയുടെ തട്ടകത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്നതിനു ശേഷമാണ് ലോക ചാംപ്യന്‍മാര്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒന്നിനെതിരേ രണ്ട് ഗോളുകളുടെ ജയമാണ് ഓസ്ട്രിയ ആഘോഷിച്ചത്.

football

അതേസമയം, ഇംഗ്ലണ്ട് 2-1ന് നൈജീരിയയെ തോല്‍പ്പിച്ചപ്പോള്‍ പോര്‍ച്ചുഗല്‍-ബെല്‍ജിയം മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മറ്റു മല്‍സരങ്ങളില്‍ മെക്‌സിക്കോ 1-0ന് സ്‌കോട്ടലന്‍ഡിനെയും അയര്‍ലന്‍ഡ് 2-1ന് അമേരിക്കയെയും നോര്‍വെ 3-2ന് ഐസ്‌ലന്‍ഡിനെയും എല്‍ സാല്‍വദോര്‍ 1-0ന് ഹോണ്ടുറാസിനെയും സ്ലൊവേനിയ 2-0ന് മോണ്ടനെഗ്രോയെയും തോല്‍പ്പിച്ചപ്പോള്‍ സ്വീഡന്‍-ഡെന്‍മാര്‍ക്ക് മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

സ്റ്റാര്‍ ഗോള്‍കീപ്പറും ക്യാപ്റ്റനുമായ മാനുവല്‍ നൂയര്‍ ഒരിടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ മല്‍സരത്തില്‍ ജര്‍മനിക്കായിരുന്നു പന്തടക്കത്തില്‍ മുന്‍തൂക്കം. എന്നാല്‍, ആക്രമിച്ചു കളിക്കുന്നതിനു പ്രാധാന്യം നല്‍കിയ ഓസ്ട്രിയ രണ്ട് ഗോളുകള്‍ നേടി മല്‍സരം സ്വന്തമാക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഹിന്ററേഗ്ഗര്‍ (53ാം മിനിറ്റ്), അലെസാന്‍ഡ്രോ സ്‌കൂഫ് (69) എന്നിവരാണ് ഓസ്ട്രിയക്കു വേണ്ടി ലക്ഷ്യംകണ്ടത്. 11ാം മിനിറ്റില്‍ മെസറ്റ് ഓസിലാണ് ജര്‍മനിക്കു വേണ്ടി നിറയൊഴിച്ചത്.

നൈജീരിയക്കെതിരേ ഗാരി കാഹില്‍ (ഏഴാം മിനിറ്റ്), ഹാരി കെയ്ന്‍ (39) എന്നിവരാണ് ഇംഗ്ലണ്ടിനു വേണ്ടി സ്‌കോര്‍ ചെയ്തത്. നൈജീരിയയുടെ ആശ്വാസ ഗോള്‍ 47ാം മിനിറ്റില്‍ അലെക്‌സ് ഇവോബിയുടെ വകയായിരുന്നു.

vincentkompany

വിസെന്റ് കൊംപാനി പരിക്ക് ആശങ്കയില്‍


ബെല്‍ജിയത്തിനെതിരേ ഗോള്‍രഹിത സമനില വഴങ്ങിയ മല്‍സരത്തില്‍ പ്രതിരോധതാരം വിസെന്റ് കൊംപാനിക്ക് പരിക്കേറ്റു. രണ്ടാംപകുതിയിലാണ് താരത്തിന്റെ കീഴ്‌വയറിനു പരിക്കേറ്റത്. ഇത് പോര്‍ച്ചുഗല്‍ ക്യാംപില്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെയാണ് തുടര്‍ച്ചയായ രണ്ടാം സൗഹൃദ മല്‍സരത്തിലും പോര്‍ച്ചുഗല്‍ കളിക്കാനിറങ്ങിയത്.

സ്‌കോട്ട്‌ലന്‍ഡിനെതിരേ 12ാം മിനിറ്റില്‍ ജിയോവാനി ഡസ് സാന്റോസാണ് മെക്‌സിക്കോയുടെ വിജയഗോള്‍ നേടിയത്.

Story first published: Sunday, June 3, 2018, 11:19 [IST]
Other articles published on Jun 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+