Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം; നൈജീരിയക്ക് വീണ്ടും തോല്‍വി

ബ്രസ്സല്‍സ്: റഷ്യന്‍ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ ബെല്‍ജിയം തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ നൈജീരിയക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ടു. ലോകകപ്പിന് തയ്യാറെടുക്കുന്ന ഈജിപ്തിനെയാണ് ബെല്‍ജിയം പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. റൊമേലു ലുക്കാക്കു (27ാം മിനിറ്റ്), ഈഡന്‍ ഹസാര്‍ഡ് (38), മറൗനെ ഫെല്ലെയ്‌നി (ഇഞ്ചുറിടൈം) എന്നിവരാണ് ബെല്‍ജിയത്തിനു വേണ്ടി സ്‌കോര്‍ ചെയ്തത്.

belgium

പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായ സൂപ്പര്‍താരം മുഹമ്മദ് സലായുടെ അഭാവത്തിലാണ് തുടര്‍ച്ചയായ രണ്ടാം സൗഹൃദ മല്‍സരത്തിലും ഈജിപ്ത് കളത്തിലിറങ്ങിയത്. കൊളംബിയയെ സമനിലയില്‍ കുരുക്കിയ ഈജിപ്തിന് ബെല്‍ജിയത്തിനു മുന്നില്‍ അടിപതറുകയായിരുന്നു. ഈജിപ്ത് ഗ്രൂപ്പ് എയിലും ബെല്‍ജിയം ഗ്രൂപ്പ് ജിയിലുമാണ് റഷ്യന്‍ ലോകകപ്പില്‍ മല്‍സരിക്കാനൊരുങ്ങുന്നത്.

അതേസമയം, ലോകകപ്പിനു മുന്നോടിയായുള്ള തങ്ങളുടെ അവസാന സൗഹൃദ മല്‍സരത്തിനിറങ്ങിയ നൈജീരിയക്ക് വീണ്ടും അടിതെറ്റുകയായിരുന്നു. റഷ്യന്‍ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പോയ ചെക്ക് റിപബ്ലിക്കിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് നൈജീരിയ തോല്‍വി വഴങ്ങിയത്. 25ാം മിനിറ്റില്‍ തോമസ് കലാസാണ് ചെക്ക് റിപബ്ലിക്കി്‌ന്റെ വിജയഗോള്‍ നേടിയത്. നേരത്തെ, ഇംഗ്ലണ്ടിനോടും നൈജീരിയ തോല്‍വി വഴങ്ങിയിരുന്നു. ഗ്രൂപ്പ് ഡിയിലാണ് ഇത്തവണ നൈജീരിയ പോരിനിറങ്ങുന്നത്.

മറ്റു മല്‍സരങ്ങളില്‍ നോര്‍വെ 1-0ന് പനാമയെ തോല്‍പ്പിച്ചപ്പോള്‍ ബെലാറസ്-ഹംഗറി പോരാട്ടം 1-1ന് അവസാനിച്ചു.

Story first published: Thursday, June 7, 2018, 10:17 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+