Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗഹൃദ മല്‍സരം: ബെല്‍ജിയത്തിനും സെനഗലിനും ജയം

ബ്രസ്സല്‍സ്: ഫിഫ ലോകകപ്പിന് ഇനി രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കേ നടന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ ബെല്‍ജിയത്തിനും സെനഗലിനും ജയം. ബെല്‍ജിയം ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്തപ്പോള്‍ സെനഗല്‍ എതിരില്ലാത്ത രണ്ട് ഗോളിന് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തുകയായിരുന്നു.

belgium

ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ബെല്‍ജിയം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ഇരട്ട ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫോര്‍വേഡ് റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയന്‍ നിരയില്‍ മികച്ചുനിന്നത്. 42, 50 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോള്‍ നേട്ടം. ഡ്രയ്‌സ് മെര്‍ട്ടന്‍സ് (31ാം മിനിറ്റ്), മിച്ചെ ബാറ്റ്്ഷുഹായി (64) എന്നിവര്‍ ഓരോ തവണ ബെല്‍ജിയം ഗോള്‍വേട്ടയില്‍ പങ്കാളികളായി. 24ാം മിനിറ്റില്‍ ബ്രയാന്‍ റുയിസാണ് കോസ്റ്ററിക്കയുടെ ഏക ഗോള്‍ നേടിയത്.

അതേസമയം, ദക്ഷിണ കൊറിയക്കെതിരേ രണ്ടാം പകുതിയിലായിരുന്നു സെനഗലിന്റെ രണ്ട് ഗോളും. 55ാം മിനിറ്റില്‍ ദക്ഷിണ കൊറിയന്‍ താരം കിം ജിന്‍ യിഹോന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ സെനഗല്‍ 89ാം മിനിറ്റില്‍ മൗസ്സ കൊനാറ്റയുടെ ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.

Story first published: Tuesday, June 12, 2018, 11:17 [IST]
Other articles published on Jun 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+