Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗഹൃദ മല്‍സരം: സ്‌പെയിനിന് ജയം; ഫ്രാന്‍സിന് സമനില

ക്രാസ്‌നോഡര്‍: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള തങ്ങളുടെ അവസാന സൗഹൃദ മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ വിജയക്കൊടി നാട്ടിയപ്പോള്‍ മുന്‍ ജേതാക്കളായ ഫ്രാന്‍സിന് സമനില പിണഞ്ഞു. സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിന് ടൂണീഷ്യയെയാണ് മറികടന്നത്. പകരക്കാരന്റെ റോളിലെത്തിയ ഇയാഗോ അസ്പസാണ് 84ാം മിനിറ്റില്‍ സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്.

spain

അമേരിക്കയോടാണ് ഫ്രാന്‍സ് 1-1ന് സമനില വഴങ്ങിയത്. 44ാം മിനിറ്റില്‍ ജുലിയന്‍ ഗ്രീനിലൂടെ അമേരിക്കയാണ് മല്‍സരത്തില്‍ ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 78ാം മിനിറ്റില്‍ കെയ്‌ലന്‍ എംബാപയിലൂടെ ഫ്രാന്‍സ് ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. മല്‍സരത്തില്‍ ഫ്രാന്‍സ് മികച്ച കളിയാണ് കെട്ടഴിച്ചതെങ്കിലും ലക്ഷ്യം കാണുന്നതില്‍ പലപ്പോഴും അവര്‍ക്ക് പിഴക്കുകയായിരുന്നു.

മറ്റു മല്‍സരങ്ങളില്‍ സെര്‍ബിയ 5-1ന് ബൊളീവിയയെയും ഡെന്‍മാര്‍ക്ക് 2-0ന് മെക്‌സിക്കോയെയും മൊറോക്കോ 3-1ന് എസ്‌റ്റോണിയെയും ആസ്‌ത്രേലിയ 2-1ന് ഹംഗറിയെയും ഫിന്‍ലാന്‍ഡ് 2-0ന് ബെലാറസിനെയും അസര്‍ബെയ്ജാന്‍ 3-1ന് ലാത്‌വിയെയും തോല്‍പ്പിച്ചപ്പോള്‍ സ്വീഡന്‍-പെറു മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഹാട്രിക്ക് നേടിയ ന്യൂകാസില്‍ സ്‌ട്രൈക്കര്‍ അലെക്‌സാണ്ടര്‍ മിട്രോവിക്കാണ് ബെലാറസിനെതിരേ സെര്‍ബിയക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.

Story first published: Sunday, June 10, 2018, 12:15 [IST]
Other articles published on Jun 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+