For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രാന്‍സ്-ക്രൊയേഷ്യ പോരില്‍ ചരിത്രം ആര്‍ക്കൊപ്പം...

By Lekhaka

ലോക ഫുട്‌ബോളിലെ കനക സിംഹാസനത്തില്‍ ആര് ഇരിപ്പിടം ഉറപ്പിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. റഷ്യന്‍ ഫിഫ ലോകകപ്പില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും കന്നി ഫൈനലിലെത്തിയ ക്രൊയേഷ്യയും തമ്മിലുള്ള കിരീട യുദ്ധം ആരംഭിക്കാനിരിക്കെ ചരിത്രം ആര്‍ക്കൊപ്പം എന്ന് പരിശോധിക്കാം.

ക്രൊയേഷ്യ മധുരപ്രതികാരം വീട്ടുമോ?

ക്രൊയേഷ്യ മധുരപ്രതികാരം വീട്ടുമോ?


ഫിഫ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ, ഫ്രാന്‍സ് കിരീടം ചൂടിയ 1998 ലെ ലോകകപ്പില്‍ ഇരു ടീമും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തിരുന്നു.

ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച 1998 ലെ ലോകകപ്പിന്റെ സെമിഫൈനലിലായിരുന്നു ഇരു ടീമും നേര്‍ക്കുനേര്‍ വന്നത്. അന്ന് ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഫ്രാന്‍സ് 2-1ന്റെ വിജയത്തോടെ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. അന്ന് മൂന്നാം സ്ഥാനക്കാരായി മടങ്ങിയ ക്രൊയേഷ്യ ഇന്ന് ഫ്രാന്‍സിനോട് കണക്കു ചോദിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.

ക്രൊയേഷ്യക്കു മുന്നില്‍ ഫ്രാന്‍സ് തോല്‍വി അറിഞ്ഞിട്ടില്ല

ക്രൊയേഷ്യക്കു മുന്നില്‍ ഫ്രാന്‍സ് തോല്‍വി അറിഞ്ഞിട്ടില്ല

ചരിത്രത്തില്‍ ഫ്രാന്‍സും ക്രൊയേഷ്യയും അഞ്ച് തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതുവരെ ഫ്രാന്‍സിനെ തോല്‍പ്പിക്കാന്‍ ക്രൊയേഷ്യക്ക് സാധിച്ചിട്ടില്ല. അഞ്ചെണ്ണത്തില്‍ മൂന്ന് മല്‍സരങ്ങളിലും ഫ്രാന്‍സിനൊപ്പമായിരുന്നു വിജയം. അവസാനം കളിച്ച രണ്ട് മല്‍സരങ്ങളില്‍ ഫ്രഞ്ച് പടയെ സമനിലയില്‍ തളയ്ക്കാനായതാണ് ക്രൊയേഷ്യക്ക് ഇതുവരെ ആശ്വസിക്കാനുള്ളത്. ഇന്ന് ക്രൊയേഷ്യ ചരിത്രം തിരുത്തുമോ, അതോ ഫ്രഞ്ച് വിപ്ലവം തുടരുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.

ഫ്രാന്‍സും ക്രൊയേഷ്യയും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍

ഫ്രാന്‍സും ക്രൊയേഷ്യയും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍

08 Jul 1998 France v Croatia 2-1 FIFA World Cup

13 Nov 1999 France v Croatia 3-0 International Friendly

28 May 2000 Croatia v France 0-2 International Friendly

17 Jun 2004 Croatia v France 2-2 UEFA European Championship

29 Mar 2011 France v Croatia 0-0 International Friendly

Story first published: Sunday, July 15, 2018, 17:31 [IST]
Other articles published on Jul 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+