For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ഫ്രാന്‍സിന്റെ വിജയം ആധികാരികമോ? ബെല്‍ജിയത്തിന് പിഴച്ചതെവിടെ?

തുല്ല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു റഷ്യന്‍ ഫിഫ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍. മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ബെല്‍ജിയവും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ആദ്യ സെമിഫൈനല്‍. എന്നാല്‍, 51ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിറ്റി ബെല്‍ജിയത്തിന്റെ അന്തകനായി മാറുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിന്റെ വിജയവുമായി ഫ്രാന്‍സ് കലാശപ്പോരിനന് ടിക്കറ്റെടുക്കുകയും ചെയ്തു.

ഗോള്‍കീപ്പര്‍മാരുടെ മിന്നും സേവുകള്‍; കേമനായി ഹ്യൂഗോ ലോറിസ്

മികച്ച മുന്നേറ്റങ്ങള്‍ കണ്ട മല്‍സരത്തില്‍ ഇരു ടീമിനും പലപ്പോഴും വിലങ്ങുതടിയായത് ഗോള്‍കീപ്പര്‍മാരുടെ മിന്നുന്ന സേവുകളായിരുന്നു. ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസും ബെല്‍ജിയം ഗോളി തിബോട്ട് കോട്ട്വയും മികച്ച സേവുകളാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്.

belgium

കോട്ട്വയെ അപേക്ഷിച്ച് ലോറിസായിരുന്നു ഗോള്‍വല കാക്കുന്നതില്‍ ഏറ്റവും മികച്ചുനിന്നത്. ഈഡന്‍ ഹസാര്‍ഡിന്റെ ഗോളെന്നുറച്ച ഷോട്ടുകള്‍ ഉള്‍പ്പെടെ ബെല്‍ജിയത്തിന്റെ പല ഗോള്‍ ശ്രമങ്ങളും ലോറിസിന്റെ മാസ്മരിക സേവുകള്‍ക്കു മുന്നില്‍ നിഷ്പ്രഭമാവുകയായിരുന്നു.

എന്നാല്‍, കോട്ട്വയുടെ ഒരൊറ്റ അശ്രദ്ധ ബെല്‍ജിയത്തെ പുറത്തേക്കുള്ള വഴിതെളിയിച്ചു. ആ ഗോളില്‍ കോട്ട്വയെ വിമര്‍ശിക്കാന്‍ വകയില്ല. അതുവരെ മിന്നുന്ന സേവുകള്‍ നടത്തിയ കോട്ട്വയ്ക്ക് അതുമാത്രമാണ് സേവ് ചെയ്യാന്‍ കഴിയാതെ പോയതന്ന് മാത്രം.

ബെല്‍ജിയം കളിച്ചു; പക്ഷേ, ഫ്രഞ്ച് കോട്ട തകര്‍ക്കാനായില്ല

മല്‍സരത്തില്‍ ബെല്‍ജിയത്തിനായിരുന്നു മുന്‍തൂക്കം. മിഡ്ഫീല്‍ഡില്‍ ഈഡന്‍ ഹസാര്‍ഡ് മികച്ച മുന്നേറ്റങ്ങളുമായി കളംവാണെങ്കിലും ഫ്രഞ്ച് പ്രതിരോധനിരയും ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസും ബെല്‍ജിയത്തിന്റെ ഗോള്‍ ശ്രമങ്ങളെ നിഷ്പ്രഭമാക്കുകയായിരുന്നു. പ്രതിരോധത്തിന് പ്രാധാന്യം നല്‍കി ഫ്രാന്‍സ് കളിച്ചതും ബെല്‍ജിയത്തിന് വിനയായി. ഫ്രഞ്ച് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തിയ ചില അവസരങ്ങള്‍ റൊമേലു ലുക്കാക്കുവിനോ മരൗനെ ഫെല്ലെയ്‌നിക്കോ കെവിന്‍ ഡി ബ്രൂയ്‌നോ മുതലാക്കാനായതുമില്ല. ഹസാര്‍ഡായിരുന്നു ബെല്‍ജിയം നിരയില്‍ ഏറ്റവും മികച്ചുനിന്നത്.

ബെല്‍ജിയത്തെ കീഴ്പെടുത്തി ഫ്രാൻസ് ഫൈനലിൽ | Oneindia Malayalam

അതേസമയം, പ്രതിരോധത്തിന് പ്രാധാന്യം നല്‍കി കളിച്ച ഫ്രാന്‍സ് കിട്ടിയ അവസരങ്ങളിലെല്ലാം കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഗോള്‍ നേടാനാണ് ശ്രമിച്ചത്. ഉംറ്റിറ്റിയെ മാര്‍ക്ക് ചെയ്യുന്നതില്‍ ഫെല്ലയ്‌നി ഒരു നിമിഷം പരാജയപ്പെട്ടപ്പോള്‍ അത് ഫ്രാന്‍സിന്റെ വിജയഗോളില്‍ കലാശിക്കുകയായിരുന്നു. ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ മികച്ചുനിന്നതും ഫ്രഞ്ച് വിജയത്തിന് ഒരു പ്രധാന കാരണമായി. കെയ്‌ലിയന്‍ എംബാപ്പ, പോള്‍ പോഗ്ബ, ആന്റോണിയോ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂഡ്, എന്‍ഗോലോ കാന്റെ എന്നിവരായിരുന്നു ഫ്രാന്‍സ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഇരു ടീമും ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ ഫ്രാന്‍സിന്റെ വിജയം ഏകപക്ഷീയമായിരുന്നില്ല. പക്ഷേ, പ്രതിരോധിച്ച് കളിച്ച് കിട്ടിയ അവസരം മുതലാക്കി എതിരാളികളെ നിരാശയിലാഴ്ത്തുന്ന ദിദിയര്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങള്‍ ഒരിക്കല്‍ കൂടി വിജയം കണ്ട മല്‍സരമായിരുന്നു ബെല്‍ജിയത്തിനെതിരേയുള്ളത്.

Story first published: Wednesday, July 11, 2018, 13:54 [IST]
Other articles published on Jul 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+