ലോകകപ്പ്: ഫ്രാന്‍സിന്റെ വിജയം ആധികാരികമായിരുന്നോ? സോക്കറൂസിന് പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടോ?
ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ടീമാണ് മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്. ഗ്രൂപ്പ് സിയില്‍ ഇടംപിടിച്ച ഫ്രാന്‍സിന്റെ ആദ്യ മല്‍സരം ആസ്‌ത്രേലിയക്കെതിരേയായിരുന്നു. ആവേശകരമായിരുന്നു ഫ്രാന്‍സ്-ആസ്‌ത്രേലിയ പോര്. രണ്ട് പെനാല്‍റ്റി ഗോളുകള്‍ കണ്ട മല്‍സരത്തില്‍ ഫ്രാന്‍സ് 2-1ന് സോക്കറൂസിനെ മറികടക്കുകയും ചെയ്തു. മല്‍സരത്തില്‍ ഫ്രാന്‍സിന്റെ വിജയം ആധികാരികമായിരുന്നോ? തോറ്റെങ്കിലും ആസ്ത്രലിയക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടോയെന്ന് വിലയിരുത്താം.

പടനയിച്ച് പോഗ്ബയും ഗ്രീസ്മാനും
ആസ്‌ത്രേലിയക്കെതിരേ ഫ്രാന്‍സിന്റെ മുന്നേറ്റനിരയ്ക്ക് പ്രധാനമായും പന്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയായിരുന്നു. പോഗ്ബയുടെ പല മുന്നേറ്റങ്ങളും ഫ്രാന്‍സിന് ഗോള്‍ പ്രതീതി സൃഷ്ടിച്ചു. മിഡ്ഫീല്‍ഡില്‍ പോഗ്ബ ചുക്കാന്‍ പിടിച്ചപ്പോള്‍ മുന്നേറ്റനിരയില്‍ ഏറ്റവും മികച്ചുനിന്നത് ആന്റോണിയോ ഗ്രീസ്മാനായിരുന്നു. കെയ്‌ലാന്‍ എംബാപ്പയും ഉസ്ാമാനെ ഡെംബാലെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ചില പോരായ്മകള്‍ പരിഹരിക്കാനായാല്‍ ഫ്രാന്‍സിന് കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ തന്നെ ഇടംപിടിക്കാനാവും.

കോട്ട കെട്ടി ഓസീസ്
ശക്തരായ ഫ്രാന്‍സിനെതിരേ പ്രതിരോധകോട്ട കെട്ടി ആസ്‌ത്രേലിയ പല നീക്കങ്ങളും തടസ്സപ്പെടുത്തി. ഗോള്‍കീപ്പര്‍ മാത്യു റയാനും മികച്ച സേവുകളുമായി മികച്ചുനിന്നു. ഗോളിനായുള്ള മൂന്നോളം മികച്ച നീക്കങ്ങള്‍ നടത്താനും മല്‍സരത്തില്‍ ആസ്‌ത്രേലിയക്ക് കഴിഞ്ഞു.

തുണയായി വാര്‍ സിസ്റ്റം
കളിയുടെ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കിക്കാണ് മല്‍സരത്തെ വഴിത്തിരിവാക്കിയത്. വെര്‍ച്വര്‍ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെയുള്ള ലോകകപ്പ് ചരിത്രത്തിലാദ്യമായി ആദ്യ പെനാല്‍റ്റി കിക്കാണ് ഫ്രാന്‍സിന് ലഭിച്ചത്. ആന്റോണിയോ ഗ്രീസ്മാന്‍ പെനാല്‍റ്റി കിക്ക് അനായാസം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ ഓസീസിന് സമനില പിടിക്കാനായെങ്കിലും പോഗ്ബയുടെ മികച്ച മുന്നേറ്റത്തിലൂടെ ലഭിച്ച സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് അര്‍ഹിച്ച വിജയം കണ്ടെത്തുകയായിരുന്നു.

ഓസീസിന് പ്രതീക്ഷയുണ്ട്; പക്ഷേ പടവെട്ടണം
ഫ്രാന്‍സിനോട് പൊരുതി തോറ്റെങ്കിലും ഓസീസിന്റെ പ്രീക്വാര്‍ട്ടര്‍ മോഹത്തെ എഴുതി തള്ളാനാവില്ല. മികച്ച ടീം ലൈനപ്പുള്ള ഫ്രാന്‍സിനെതിരേ കാഴ്ചവച്ച പ്രകടനം അടുത്ത മല്‍സരങ്ങളിലും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഓസീസിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത വര്‍ധിക്കും. ശക്തരായ പെറുവും ഡെന്‍മാര്‍ക്കുമാണ് ഗ്രൂപ്പ് സിയില്‍ ഓസീസിന്റെ അടുത്ത മല്‍സരങ്ങളിലെ എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications