Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 20 ലോകകപ്പ്; ഫ്രാന്‍സും അര്‍ജന്റീനയും ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്

വാര്‍സൗ: പോളണ്ടില്‍ നടന്നുവരുന്ന അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അടിപതറി അര്‍ജന്റീനയും ഫ്രാന്‍സും പുറത്തായി. ഫ്രാന്‍സ് യുഎസ്എയോട് 3-2 എന്ന സ്‌കോറിന് പരാജയപ്പെട്ടപ്പോള്‍ മാലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന കീഴടങ്ങിയത്. ഏഷ്യന്‍ കരുത്തരുടെ മത്സരത്തില്‍ സൗത്ത് കൊറിയ ജപ്പാനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി.

യുഎസ്എയുമായുള്ള മത്സരത്തില്‍ 2-1 എന്ന നിലയില്‍ ലീഡെടുത്തശേഷമായിരുന്നു ഫ്രാന്‍സിന്റെ തോല്‍വി. 25-ാം മിനിറ്റില്‍ സെബാസ്റ്റിയന്‍ സോറ്റോയുടെ ഗോളില്‍ യുഎസ്എ ആണ് ആദ്യ സ്‌കോര്‍ ചെയ്തത്. എന്നാല്‍, 41-ാം മിനിറ്റില്‍ അമിനെ ഗൗയിരിയും 55-ാം മിനിറ്റില്‍ നബില്‍ അലിയോയിയും നേടിയ ഗോള്‍ ഫ്രാന്‍സ് ലീഡെടുത്തു. പിന്നീട് 74-ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ഒരു ഗോള്‍ കൂടി നേടി സ്‌കോര്‍ സമനിലയിലെത്തിച്ചു. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ ജസ്റ്റിന്‍ റെന്നിക്‌സ് ആണ് അമേരിക്കയുടെ വിജയഗോള്‍ നേടിയത്.

football

മാലിക്കെതിരെ ഒട്ടേറെ അവസരങ്ങള്‍ തുലച്ചാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്. അവസാന സെക്കന്റുവരെ ജയം ഉറപ്പിച്ചി ടീം എസ്ട്രാ സമയത്തിന്റെ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങുകയ്യാരുന്നു. അഡോള്‍ഫോ ഗൈച്ച്(49) അര്‍ജന്റീനയ്ക്കായി ആദ്യ ഗോള്‍നേടി. അബ്ദുളായി ദിയാബി(67)യാണ് മാലിയുടെ സമനില ഗോള്‍ നേടിയത്. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോള്‍ 91-ാം മിനിറ്റില്‍ ദിയാബിയുടെ സെല്‍ഫ് ഗോളില്‍ അര്‍ജന്റീന ജയം ഉറപ്പിച്ചതാണ്. എന്നാല്‍ 120+1-ാം മിനിറ്റില്‍ ബൗബൗ കോന്റെ നേടിയ ഗോളില്‍ മാലി സമനില കണ്ടെത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാലി അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് നാലെണ്ണം മാത്രമേ വലയ്ക്കകത്താക്കാന്‍ കഴിഞ്ഞുള്ളൂ.

പൊരുതിക്കളിച്ച ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊറിയ കീഴടക്കിയത്. വിജയികള്‍ക്കുവേണ്ടി സീ ഹുന്‍ ഓഹ് 84-ാം മിനിറ്റില്‍ ഗോള്‍ നേടി. ഇരുടീമുകളുടെയും ആക്രമണപ്രത്യാക്രമണങ്ങളാല്‍ മികച്ച മത്സരത്തിനാണ് കാണികള്‍ സാക്ഷിയായത്. പന്തടക്കത്തില്‍ ജപ്പാന്‍ മേല്‍ക്കൈ കാട്ടിയെങ്കിലും കൊറിയയുടെ പ്രതിരോധത്തിന്റെ മികവ് ഗോളാക്രമണങ്ങള്‍ തടയുകയായിരുന്നു.

Story first published: Wednesday, June 5, 2019, 10:30 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+