For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിര്‍മിനോയ്ക്ക് ഇരട്ട ഗോള്‍, ബൊളീവിയയെ തകര്‍ത്ത് ബ്രസീല്‍- കൊളംബിയക്കും ജയം

സാവോ പോളോ: ഖത്തര്‍ ലോകകപ്പിനായുള്ള ദക്ഷിണ അമേരിക്കന്‍ മേഖല യോഗ്യതാ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് വമ്പന്‍ ജയം. ബൊളീവിയയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. റോബര്‍ട്ടോ ഫിര്‍മിനോയുടെ ഇരട്ട ഗോളാണ് ബ്രസീലിന് വലിയ വിജയം സമ്മാനിച്ചത്. നെയ്മര്‍, ഫിര്‍മിനോ, എവര്‍ട്ടന്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി 4-3-3 ഫോര്‍മേഷനില്‍ ബ്രസീല്‍ ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് ബൊളീവിയ ഇറങ്ങിയത്. തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട മഞ്ഞപ്പട 16ാം മിനുട്ടില്‍ അക്കൗണ്ട് തുറന്നു. ഡാനിലോയുടെ അസിസ്റ്റില്‍ മാര്‍ക്കിഞ്ഞോസാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. ലീഡെടുത്തതോടെ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി കളിച്ച ബ്രസീല്‍ 30ാം മിനുട്ടില്‍ ലീഡുയര്‍ത്തി. ഇത്തവണ റിനാന്‍ ലോഡി ഗോളിന് വഴിതുറന്നപ്പോള്‍ റോബര്‍ട്ടോ ഫിര്‍മിനോ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കിയ ബ്രസീല്‍ രണ്ടാം പകുതിയുടെ തുടക്കം തന്നെ മൂന്നാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 49ാം മിനുട്ടില്‍ നെയ്മര്‍ ഗോളിന് വഴിതുറന്നപ്പോള്‍ ഫിര്‍മിനോയ്ക്ക് ലക്ഷ്യം പിഴച്ചില്ല.

ബ്രസീല്‍ കടന്നാക്രമിച്ചതോടെ പ്രതിരോധം മാത്രമായി ബൊളീവിയ ഒതുങ്ങി. 66ാം മിനുട്ടില്‍ ബ്രസീല്‍ നാലാം ഗോള്‍ നേടി. ഇത്തവണ ബൊളീവിയയുടെ ജോസ് കറാസ്‌കോയുടെ സെല്‍ഫ് ഗോളാണ് ബ്രസീലിന് ഗുണം ചെയ്തത്. 73ാം മിനുട്ടില്‍ നെയ്മറിന്റെ പാസില്‍ ഫിലിപ്പ് കുട്ടീഞ്ഞോ ബ്രസീലിന്റെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി. ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ട് ഗോളിന് വഴിയൊരുക്കി നെയ്മര്‍ കൈയടി നേടി. 69 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബ്രസീല്‍ 3 നെതിരേ 20 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. ഖത്തര്‍ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ ഇതിനോടകം ശക്തമാക്കിയ ബ്രസീലിന് മികച്ച താരനിര തന്നെ ഇത്തവണയുണ്ട്. നെയ്മര്‍, ഫിര്‍മിനോ, കുട്ടീഞ്ഞോ എന്നിവരിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. ഗബ്രിയേല്‍ ജീസസും ബ്രസീല്‍ പ്രതീക്ഷ വെക്കുന്ന താരങ്ങളിലൊരാളാണ്.

brazil

മറ്റൊരു മത്സരത്തില്‍ കൊളംബിയ എതിരില്ലാത്ത മൂന്ന് ഗോളിന് വെനസ്വേലയേയും തോല്‍പ്പിച്ചു. ഹാമേഷ് റോഡ്രിഗസ് ഉള്‍പ്പെട്ട കൊളംബിയന്‍ നിര 4-3-3 ഫോര്‍മേഷനിലാണ് ഇറങ്ങിയത്. 16ാം മിനുട്ടില്‍ കൊളംബിയ ലീഡെടുത്തു. ജുവാന്‍ കുഡ്രാഡോയുടെ അസിസ്റ്റില്‍ ദുവാന്‍ സപ്പാറ്റയാണ് കൊളംബിയയെ മുന്നില്‍ എത്തിച്ചത്. 10 മിനുട്ടിനുള്ളില്‍ ജൊഹാന്‍ മോജിക്കയുടെ അസിസ്റ്റില്‍ ലൂയിസ് മ്യൂറിയല്‍ കൊളംബിയയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് മ്യൂറിയല്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ വലകുലുക്കാന്‍ കൊളംബിയക്ക് സാധിച്ചില്ല. പന്തടക്കത്തില്‍ 57 ശതമാനം സമയവും മുന്നിട്ട് നിന്നത് കൊളംബിയ ആയിരുന്നെങ്കിലും 8നെതിരേ 11 ഗോള്‍ശ്രമവുമായി വെനസ്വേല കരുത്തുകാട്ടി.

Story first published: Saturday, October 10, 2020, 11:07 [IST]
Other articles published on Oct 10, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+