ബ്രസീലിന്റെ അശ്വമേധം... അര്‍ജന്റീനക്ക് കിടിലന്‍ പണി!!! ഷാവേസില്ലെങ്കിലും വെനസ്വേല പുലിയാണ്
റിയോ ഡി ജനീറോ: കഴിഞ്ഞ രണ്ട് കോപ്പാ അമേരിക്ക ടൂര്‍ണമെന്റിലും ലോകകപ്പിലും തകര്‍ന്നടിഞ്ഞെങ്കിലും ഒളിംപിക്‌സില്‍ ശക്തി തെളിയിച്ച് തിരിച്ചുവന്നവരാണ് കാനറികള്‍. ഇപ്പോഴിതാ ലോകകപ്പ് യോഗ്യതാ മത്സരത്തിലും ബ്രസീല്‍ വിജയക്കുതിപ്പ് തുടരുകയാണ്.
എന്നാല്‍ അര്‍ജന്റീനയുടെ സ്ഥിതി അത്ര പ്രതീക്ഷാവഹമല്ല. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടീമില്‍ തിരിച്ചെത്തിയ മെസ്സി ആദ്യ മത്സരം വിജയപ്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ സമനില വഴങ്ങാനായിരുന്നു വിധി. താരതമ്യേന ദുര്‍ബലരായ വെനസ്വേലയോടാണ് അര്‍ജന്റീന സമനില വഴങ്ങിയത്.

കൊളംബിയക്കെതിരെ ആയിരുന്നു ബ്രസീലിന്റെ വിജയം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടി നെയ്മര്‍ കരുത്ത് തെളിയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. നെയ്മറിനെ കൂടാതെ മിറാന്‍ഡയും ഗോള്‍ നേടി.
മെസ്സിയില്ലാതെയാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിനിറങ്ങിയത്. വെനസ്വേല മുന്നിട്ട് നിന്ന മത്സരത്തില്‍ ഭാഗ്യം കൊണ്ടാണ് നീലപ്പടയ്ക്ക് സമനിലയെങ്കിലും നേടാനായത്. ആദ്യ പകുതിയില്‍ വെനസ്വേല ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലും വെനസ്വേല ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. എന്നാല്‍ രണ്ട് ഗോളുകളും മടക്കി അര്‍ജന്റീന സമനില സ്വന്തമാക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ചിലി ചില ബൊളീവിയയോട് സമനില വഴങ്ങി. ഉറുഗ്വായ് പരാഗ്വേയ് മത്സരത്തില്‍ ഉറുഗ്വായ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാഗ്വേയെ തോല്‍പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications