കോണ്ടം വിതരണം ചെയ്യാനാവില്ലെന്ന് ഫിഫ

സ്പോണ്‍സര്‍മാര്‍ക്ക് മാത്രമേ ഇത് ചെയ്യാനാവുകയുള്ളു എന്നാണ് ഫീഫയുടെ നിലപാട്.
ലോക കപ്പ് ഫുട്ബാള്‍ നടക്കുന്ന വേദികളില്‍ കാണികള്‍ക്ക വിതരണം ചെയ്യാനായി 6.5 കോടി ഉറകളാണ് വിവിധ ഏജന്‍സികള്‍ ശേഖരിച്ചിരിയ്ക്കുന്നത്. മദ്യ പരസ്യങ്ങള്‍ അനുവദിയ്ക്കുന്ന ഫീഫ ഉറകള്‍ വിതരണം ചെയ്യുന്നതിനെ എതിര്‍ക്കുന്നതിനെയും എയ്ഡ്സ് ബോധവത്കരണ സംഘങ്ങള്‍ വിമര്‍ശിയ്ക്കുകയാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ എച്ച് ഐവി ബാധിതര്‍ ഉള്ളത് ദക്ഷിണാഫ്രീക്കയിലാണ്. ഇവിടെ 57 ലക്ഷം എച്ച്ഐവി ബാധിതരുണ്ട്. ഓരോ ദിവസവും പുതുതായി 1400 പേര്‍ ഈ വൈറസിന്റെ പിടിയലാവുന്നുണ്ട്. ദിനം പ്രതി 1000ാളം പേരാണ് എയ്ഡ്‍സ് ബാധിച്ച് ദക്ഷിണാഫ്രീക്കയില്‍ മരിയ്ക്കുന്നത്. എന്നിട്ടും ഫീഫ ഇത്തരം ഒരു നിലപാട് എടുക്കുന്നതിനോടാണ് സംഘടനകള്‍ക്ക് എതിര്‍പ്പ്.
പതിനായിരക്കണക്കിനാളുകളാണ് ലോകകപ്പ് ഫുഡ്ബാള്‍ മത്സരത്തിനായി ദക്ഷിണാഫ്രീക്കയിലെത്താനിരിയ്ക്കുന്നത്. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യാന്‍ ഫീഫ വിസമ്മതിയ്ക്കുമ്പോള്‍ തന്നെ സ്പൊണ്‍സര്‍മാര്‍ക്ക് കൗണ്ടറുകളില്‍ കൂടി മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നതാണ് വിരോധാഭാസം.
-
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications