ലോകകപ്പ്: ഇംഗ്ലണ്ടിന്റെ ജയം ആധികാരികമായിരുന്നോ? ടൂണീഷ്യക്ക് ഇനി സാധ്യതയുണ്ടോ?
ഫിഫ ലോകകപ്പിലെ ആദ്യറൗണ്ടില്‍ അട്ടിമറിയിലോ, സമനില കെണിയിലോ കുടുങ്ങാതെ രക്ഷപ്പെട്ട ടീമുകളാണ് ഫ്രാന്‍സും ഇംഗ്ലണ്ടും. ഗ്രൂപ്പ് ജിയില്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ വിജയത്തോടെ തുടങ്ങാന്‍ മുന്‍ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിന് സാധിച്ചു. ടൂണീഷ്യയെയാണ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.
ആദ്യ മല്‍സരത്തിലെ മികച്ച പ്രകടനത്തിലൂടെ കിരീട ഫേവറിറ്റുകളുടെ പട്ടികയില്‍ നിന്ന് തങ്ങളെ എഴുതി തള്ളേണ്ടയെന്ന മുന്നറിയിപ്പ് കൂടിയാണ് മികച്ച യുവതാരങ്ങളുമായെത്തുന്ന ഇംഗ്ലണ്ട് എതിരാളികള്‍ക്ക് നല്‍കിയിരിക്കുന്നത്. ബെല്‍ജിയവും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സര ഫലത്തെ ആശ്രയിച്ചായിരിക്കും ഗ്രൂപ്പ് ജി ചാംപ്യന്‍മാരെ തീരുമാനിക്കുക.
ഇംഗ്ലണ്ടിനെതിരേ തോല്‍വി വഴങ്ങിയതോടെ ടൂണീഷ്യയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത മങ്ങിയിരിക്കുകയാണ്. ഒരുപക്ഷേ, സമനില പിടിച്ചിരുന്നെങ്കില്‍ ടുണീഷ്യക്ക് നേരിയ സാധ്യതയുണ്ടായിരുന്നു. പക്ഷേ, ഗ്രൂപ്പിലെ രണ്ട് പ്രമുഖ ടീമുകളായ ഇംഗ്ലണ്ടും ബെല്‍ജിയവും വിജയിച്ചതോടെ ടൂണീഷ്യയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത ഏതാണ്ട് അവസാനിച്ചു എന്ന് തന്നെ പറയാം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌ന്റെ ഇരട്ട ഗോളുകളാണ് മല്‍സരത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്‌സ്.

ഈ ഇംഗ്ലണ്ട് കൊള്ളാം
ടൂണീഷ്യക്കെതിരേ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ആദ്യപകുതിയില്‍ തന്നെ മികച്ച കളി കെട്ടഴിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുകയും ചെയ്തു. ജെസ്സി ലിന്‍ഗാര്‍ഡിലൂടെയും ക്യാപ്റ്റന്‍ ഹാരി കെയ്‌നിലൂടെയും ജോണ്‍ സ്‌റ്റോണ്‍സിലൂടെയും ഇംഗ്ലണ്ട് തുടക്കം മുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ടിരുന്നു. വേഗമേറിയ പാസുകളിലൂടെയാണ് ഇംഗ്ലണ്ട് എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുത്തത്.

പെനാല്‍റ്റിയിലൂടെ തിരിച്ചടിച്ച് ടൂണീഷ്യ
11ാം മിനിറ്റില്‍ റീബൗണ്ടില്‍ ലഭിച്ച പന്ത് ഹാരി കെയ്ന്‍ ഗോളാക്കി മാറ്റിയപ്പോള്‍ 35ാം മിനിറ്റില്‍ ടൂണീഷ്യ ഇംഗ്ലണ്ടിന് മറുപടി നല്‍കിയത് പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. കൈല്‍ വാക്കറിന്റെ ഒരു നിമിഷത്തെ അനാവാശ്യ എടുത്ത് ചാട്ടമാണ് ടൂണീഷ്യക്ക് ഗൂണമായത്. പെനാല്‍റ്റി ബോക്‌സില്‍ വച്ച് ടുണീഷ്യയുടെ ഫക്രദീന്‍ ബെന്‍ യൂസഫിനെ വാക്കര്‍ ഫൗളിനിരയാക്കുകയായിരുന്നു. പെനാല്‍റ്റി കിക്ക് ഫറാനി സാസ്സിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ഒന്നാംപകുതിയിലെ അവസാന മിനിറ്റുകളില്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി.

രണ്ടാംപകുതി ടുണീഷ്യന്‍ ചെറുത്ത് നില്‍പ്പ്
വിജയഗോളിനായി പരിശ്രമിച്ച ഇംഗ്ലണ്ടിനെ നിശ്ചിത സമയം വരെ ഗോള്‍ നേടാതെ പിടിച്ചുകെട്ടാന്‍ ടുണീഷ്യയുടെ പ്രതിരോധനിരയ്ക്കും ഗോള്‍കീപ്പര്‍ക്കും കഴിഞ്ഞു. പക്ഷേ, ഇഞ്ചുറിടൈമിലെ ആദ്യ മിനിറ്റില്‍ തന്നെ വിജയഗോളിലൂടെ കെയ്ന്‍ വീണ്ടും ഇംഗ്ലണ്ടിന്റെ ഹീറോയായി മാറുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ടിന്റെ അര്‍ഹിച്ച വിജയഗോള്‍ കൂടിയായിരുന്നു ഇത്.

അരങ്ങേറ്റം ഗംഭീരമാക്കി ഹാരി കെയ്ന്‍
ലോകകപ്പിലെ തന്റെ ആദ്യ മല്‍സരത്തില്‍ തന്നെ ഇരട്ട ഗോളുമായി വരവറിയിച്ചിരിക്കുകയാണ് ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായ ഹാരി കെയ്ന്‍. 24 കാരനായ കെയ്‌നിന്റെ ലോകകപ്പ് അരങ്ങേറ്റം ഇംഗ്ലീഷ് ടീമിന്റെ കപ്പിത്താനായി കൊണ്ടാണ്. നായകനെന്ന പേരില്‍ മാത്രമല്ല മുന്നിട്ട് നയിച്ച് ടീമിനെ വിജയത്തിലെത്തിക്കാനാവുമെന്ന് ആദ്യ മല്‍സരത്തിലൂടെ തന്നെ താരം തെളിയിച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications