Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇപ്പോള്‍ ഇംഗ്ലണ്ട് സിംഹകൂട്ടം തന്നെ; പക്ഷേ ഇനിയും അങ്ങനെ തന്നെ ആയിരിക്കുമോ?

ത്രീ ലയണ്‍സ് എന്നാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ വിളിപ്പേര്. റഷ്യന്‍ ലോകകപ്പില ആദ്യ രണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ വിളിപ്പേര് ഇംഗ്ലണ്ട് തങ്ങള്‍ക്ക് യോജിക്കുന്നുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. പക്ഷേ, അത് എത്രക്കാലം നില്‍ക്കുമെന്നാണ് സംശയം. കാരണം, ദുര്‍ബലരെന്ന് വിളിപ്പേരുള്ള ടുണീഷ്യയെയും പാനമയെയുമാണ് ഇംഗ്ലണ്ട് ആദ്യ രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെടുത്തിയത്.

അഞ്ചാം ലോകകപ്പ് കളിക്കുന്ന ടുണീഷ്യക്ക് ഇതുവരെ ഗ്രൂപ്പ്ഘട്ടം കടക്കാന്‍ കഴിഞ്ഞിട്ട് പോലുമില്ല. റഷ്യന്‍ ലോകകപ്പിലും ആദ്യ രണ്ട് മല്‍സരങ്ങളിലും ടുണീഷ്യ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ വിജയം 2-1ല്‍ ഒതുക്കിയതാണ് നിലവില്‍ ടുണീഷ്യക്ക് എടുത്ത് പറയാവുന്നത്. ബെല്‍ജിയത്തിനോട് 5-2ന് ടുണീഷ്യ തോല്‍ക്കുകയും ചെയ്തിരുന്നു.

england

അതേസമയം, കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ 1-6ന് തകര്‍ത്താണ് ഇംഗ്ലണ്ട് കരുത്ത് കാണിച്ചത്. ആദ്യ മല്‍സരത്തില്‍ ബെല്‍ജിയത്തിനോട് 3-0ന് തോല്‍വി വഴങ്ങിയ പാനമ ഗ്രൂപ്പ് ജിയില്‍ ടുണീഷ്യക്കു പിന്നാലെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.


ഗോള്‍ ആറാട്ടില്‍ കേമനായി ഹാരി കെയ്ന്‍

പാനമയ്‌ക്കെതിരേ ഇംഗ്ലണ്ടിന്റെ ഗോള്‍ ആറാട്ടായിരുന്നു. ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ തരിപ്പണമാക്കിയത്. കേമനായത് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ തന്നെയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഗോള്‍ വേട്ട തുടര്‍ന്ന ഹാരി കെയ്ന്‍ പാനമയ്‌ക്കെതിരേ ഹാട്രിക്കുമായാണ് ഹീറോയായത്. ടുണീഷ്യക്കെതിരേ ഇരട്ട ഗോള്‍ നേടിയ ഹാരി കെയ്‌നിന്റെ ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടം ഇതോടെ അഞ്ചായി.

ഹാരി കെയ്‌നിനൊപ്പം ഇരട്ട ഗോളുമായി ജോണ്‍ സ്‌റ്റോണ്‍സും ഒരു ഗോളുമായി ജെസ്സി ലിന്‍ഗാര്‍ഡും ഇംഗ്ലീഷ് ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു. മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമച്ചു കളിക്കുന്നതിലും ഒരു പോലെ പ്രാധാന്യം നല്‍കിയ ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ വിജയം കൂടിയായിരുന്നു പാനമയ്‌ക്കെതിരേയുള്ളത്. പാനമയാവട്ടെ ഇംഗ്ലീഷ് ആക്രമണത്തില്‍ ആദ്യപകുതിയില്‍ തീര്‍ത്തും നിറംമങ്ങിയപ്പോള്‍ രണ്ടാംപകുതിയില്‍ പൊരുതാന്‍ തയ്യാറായി.


ബെല്‍ജിയത്തിനെതിരായ പോരാട്ടം ആദ്യ വെല്ലുവിളി

ടുണീഷ്യയെയും പാനമയെയും തോല്‍പ്പിച്ചെങ്കിലും റഷ്യന്‍ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ആദ്യ വെല്ലുവിളി ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ബെല്‍ജിയത്തിനെതിരായ ഗ്രൂപ്പ്ഘട്ട മല്‍സരമാണ്. ഈ മാസം 28ന് നടക്കുന്ന ഇംഗ്ലണ്ട്-ബെല്‍ജിയം പോരാട്ടം ഗ്രൂപ്പ് ജി ചാംപ്യന്‍മാരെയും തീരുമാനിക്കാന്‍ കെല്‍പ്പുള്ളതാണ്.

ബെല്‍ജിയത്തിനെതിരേ ഇംഗ്ലണ്ടിന്റെ പ്രകടനം വിലയിരുത്തിയാല്‍ മാത്രമേ ഇത്തവണത്തെ ഇംഗ്ലണ്ട് യഥാര്‍ഥ സിംഹക്കൂട്ടമാണോ എന്ന് പറയാനാവുകയുള്ളൂ. കാരണം, ബെല്‍ജിയം മുതല്‍ ആരംഭിക്കുകയാണ് ഇംഗ്ലണ്ടിന്റെ യഥാര്‍ഥ പരീക്ഷണങ്ങള്‍. അതില്‍ ഇംഗ്ലണ്ട് വിജയിക്കുമോ, പരാജയപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ആരാധകര്‍.

Story first published: Monday, June 25, 2018, 17:32 [IST]
Other articles published on Jun 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+