For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ഇംഗ്ലണ്ടിന്റെ വിജയം ആധികാരികമോ? കൊളംബിയ നിരാശപ്പെടുത്തിയോ?

റഷ്യന്‍ ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മല്‍സരമായിരുന്നു ശക്തരായ ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുള്ളത്. തുല്ല്യശക്തികള്‍ തമ്മിലുള്ള പോരട്ടമായിരുന്നെങ്കിലും മല്‍സരം പൊതുവെ വിരസമായിരുന്നു. പ്രതിരോധത്തില്‍ ഊന്നിയായിരുന്നു ഇരു ടീമിന്റേയും ഗെയിം പ്ലാന്‍. നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് തുല്ല്യത പാലിച്ചതിനെ തുടര്‍ന്ന് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്് നീങ്ങുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ 3-4ന് മറികടന്ന് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

columbia

ഒപ്പത്തിനൊപ്പം പൊരുതി ഇംഗ്ലണ്ടും കൊളംബിയയും


മല്‍സരത്തില്‍ നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായിരുന്നു നേരിയ മുന്‍തൂക്കമെങ്കില്‍ അധികസമയത്ത് കൊളംബിയക്കായിരുന്നു മേല്‍ക്കൈ. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, റഹീം സ്റ്റര്‍ലിങ്, ജെസ്സി ലിന്‍ഗാര്‍ഡ് എന്നിവരെ മുന്നില്‍ നിറുത്തായിരുന്നു ഇംഗ്ലണ്ടിന്റെ ആക്രമണം.

എന്നാല്‍, യുവാന്‍ ക്വര്‍ഡാഡോ, റഡാമെല്‍ ഫല്‍കാവോ, കാര്‍ലോസ് സാഞ്ചസ്, യുവാന്‍ ക്വിന്റെറോ എന്നിവരായിരുന്നു കൊളംബിയയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഇരു ടീമും പലപ്പോഴും കൈയ്യാകളിക്ക് മുതിര്‍ന്നത് മല്‍സരത്തിന്റെ ആവേശത്തെ കെടുത്തി. അധികമസയത്ത് ഇംഗ്ലണ്ടിനേക്കാള്‍ മികച്ച അവസരം ലഭിച്ചെങ്കിലും കൊളംബിയക്ക് ഇംഗ്ലണ്് ഗോള്‍ മുഖത്ത് ഭീതി പരത്താനോ ലക്ഷ്യത്തിലെത്തിക്കാനോ കഴിഞ്ഞില്ല.

columbia

ഷൂട്ടൗട്ടില്‍ വിധിയെഴുത്ത്

നിശ്ചിത സമയത്തും അധികസമയത്തും 1-1ന് തുല്ല്യത പാലിച്ചതോടെ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് പെനാല്‍റ്റി കിക്ക് പാഴാക്കിയതിനു ശേഷവും അവസരം മുതലാക്കാന്‍ കഴിയാതെ കൊളംബിയ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധിയെഴുതിയ മല്‍സരത്തില്‍ ആര്‍ക്കും വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞില്ലായെന്നതാണ് വസ്തുത.

Story first published: Wednesday, July 4, 2018, 15:10 [IST]
Other articles published on Jul 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+