വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് സ്വപ്‌ന ഫൈനലില്‍ ബ്രസീലിന് വിജയം, വിജയം ക്രൊയേഷ്യക്കെതിരെ

By Desk

മലപ്പുറം: തവനൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് , കെ എസ് യു നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ സ്വപ്‌ന ഫൈനല്‍ നടത്തി. നിലവില്‍ ക്വാര്‍ട്ടറില്‍പ്രവേശിച്ച ടീമുകളുടെ പോയന്റ് നില പരിശോധിച്ച് ഫൈനലിലെത്താന്‍ സാധ്യതയുള്ള ബ്രസീല്‍-ക്രൊയേഷ്യ സ്വപ്ന ഫൈനല്‍ മത്സരമാണ് നടത്തിയത്. മത്സരത്തില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് ബ്രസീല്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി.

malappuram

ബ്രസീല്‍-ക്രൊയേഷ്യ സ്വപ്ന ഫൈനല്‍ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ്.


സ്വപ്ന ഫൈനല്‍ കെ പി സി സി അംഗം അഡ്വ : എ എം രോഹിത് ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിണ്ടന്റ് രഞ്ജിത് തെറയാറ്റില്‍ , കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എം മനീഷ് , സുബൈര്‍ ഒതവഞ്ചേരി , കിരണ്‍ ദാസ് , ആഷിഫ് പൂക്കരത്തറ , റാഷിദ് പോത്തനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു .വിജയികള്‍ക്കുള്ള സമ്മാനദാനം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇ പി രാജീവ് നിര്‍വഹിച്ചു .


ലോകകപ്പില്‍നിന്നും നിരവധി ആരാധകരുള്ള അര്‍ജന്റീന, പോര്‍ച്ചുഗല്‍, ജര്‍മനി ടീമുകള്‍ പുറത്തുപോയെങ്കിലും ഫുട്‌ബോള്‍ ആവേശം മലപ്പുറത്ത് ഒട്ടും കുറഞ്ഞിട്ടില്ല. ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീല്‍ തോല്‍ക്കുമെന്ന് പറഞ്ഞതായി ആരോപിച്ച് കഴിഞ്ഞ ദിവസം

താനൂരില്‍ വിദ്യാര്‍ഥിയെ മദ്യപസംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു.പരാതി. താനൂര്‍ എടക്കടപ്പുറം സ്വദേശി കുട്ടീരിക്കടവത്ത് ഇസ്മായിലിന്റെ മകന്‍ ഉനൈസി(17)നാണ് പരുക്കേറ്റത്. എടക്കടപ്പുറം രായിരിമംഗലം സ്‌കൂളിന് പടിഞ്ഞാറ് വശത്ത് ബീച്ചില്‍ ഫുട്ബോള്‍ കാണുന്നതിനിടെയാണ് കുട്ട്യാമാടത്ത് അന്‍സാറിന്റെ നേതൃത്വത്തിലുള്ളവര്‍ മദ്യപിച്ചെത്തി ഉനൈസിനെ ആക്രമിച്ചത്. കേസില്‍ പോയീസ് അന്വേഷണം നടക്കുന്നുണ്ട്.


എടക്കടപ്പുറം സ്വദേശികളായ റിയാസ്, സാദിഖ്, നസ്റു, ഷബീബ് എന്നിവരടങ്ങിയ സംഘമാണ് അക്രമിച്ചതെന്ന് പറയുന്നു.അര്‍ജന്റീന ആരാധകനായ ഉനൈസ്, ബ്രസീല്‍ തോല്‍ക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നതായാണ് ആക്രമിക്കുന്നതിനുള്ള കാരണമായി അക്രമികള്‍ പറയുന്നത്. മുഖത്തും, പുറത്തും പരുക്കേറ്റതായും നിലത്തിട്ട് ചവിട്ടി വലിച്ചതായും മൊബൈല്‍ഫോണ്‍ എറിഞ്ഞുടച്ചതായും ഉനൈസ് പറഞ്ഞു.
രായിരിമംഗലം എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സകൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഉനൈസ്.

Story first published: Thursday, July 5, 2018, 10:11 [IST]
Other articles published on Jul 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X