Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ക്രൊയേഷ്യ അര്‍ഹിച്ച വിജയം; ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ കാരണം?

ആവേശകരമായ രണ്ടാം സെമിഫൈനലില്‍ മുന്‍ ലോക ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ റഷ്യന്‍ ഫിഫ ലോകകപ്പിലെ കലാശപ്പോരിനുള്ള ടിക്കറ്റ് കൈക്കലാക്കിയിരിക്കുകയാണ്. അധികസമയത്തേക്ക് നീണ്ട പോരില്‍ ഇംഗ്ലണ്ടിനെ 1-2ന് തകര്‍ത്താണ് ക്രൊയേഷ്യ ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ തങ്ങള്‍ തന്നെയാണെന്ന് അടിവരയിട്ടത്.

നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് പിരിഞ്ഞതിനെ തുടര്‍ന്നാണ് മല്‍സരം അധികസമയത്തേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിലെ അധികസമയത്ത് മരിയോ മാന്‍ഡ്യുകിച്ച് നേടിയ ഗോളിലൂടെയായിരുന്നു ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിനുള്ള കലാശപ്പോരിന് യോഗ്യത നേടിയത്.

croatia2

ഇംഗ്ലണ്ട് ചോദിച്ചുവാങ്ങിയ തോല്‍വി

ക്രൊയേഷ്യക്കെതിരേ ഇംഗ്ലണ്ട് തോല്‍വി ചോദിച്ചുുവാങ്ങുകയായിരുന്നു. മല്‍സത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ കിറെന്‍ ട്രിപ്പിയറുടെ തകര്‍പ്പന്‍ ഫ്രീകിക്കില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് പിന്നീിട് ഉള്‍വലിയുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാംപകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ട് ക്രൊയേഷ്യക്ക് ആക്രമിച്ചു കളിക്കാനുള്ള എല്ലാ പഴുതുകളും നല്‍കുകയായിരുന്നു.

സ്വന്തം ശൈലിയില്‍ നിന്ന് ഇംഗ്ലണ്ടിന്റെ പിന്‍വാങ്ങലാണ് ക്രൊയേഷ്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയത്. ഒരുപക്ഷേ, പ്രതിരോധത്തിനൊപ്പം തങ്ങളുടെ മുന്‍ മല്‍സരങ്ങളിലെ ശൈലിയില്‍ ഇംഗ്ലണ്ട് കളിച്ചിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. പ്രതിരോധനിരയിലെ വിള്ളലുകളായിരുന്നു ക്രൊയേഷ്യ രണ്ട് ഗോളുകള്‍ക്കും കാരണം. ഈ ഘടകങ്ങളെല്ലാം ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണമായി.

ക്രൊയേഷ്യ ജയം അര്‍ഹിച്ചിരുന്നു

ഒന്നാംപകുതിയില്‍ അല്‍പ്പം പിന്നില്‍ പോയെങ്കിലും രണ്ടാംപകുതിയിലും കളിയുടെ അധികസമയത്തും മികച്ച കളി കെട്ടഴിച്ച ക്രൊയേഷ്യ അര്‍ഹിച്ച വിജയമായിരുന്നു ഇംഗ്ലണ്ടിനെതിരേയുള്ളത്. പന്തടക്കത്തിനൊപ്പം മികച്ച ആക്രമണാത്മക ഫുട്‌ബോളും മല്‍സരത്തില്‍ ക്രൊയേഷ്യക്ക് പുറത്തെടുക്കാനായി.

സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലീഷ് പ്രതിരോധനിര പൂട്ടിയെങ്കിലും ഇവാന്‍ പെരിസിച്ച് കളംനിറഞ്ഞു കളിച്ചത് ക്രൊയേഷ്യയുടെ വിജയത്തിലെ പ്രധാന കാരണായി. ആദ്യ ഗോള്‍ നേടുന്നതോടൊപ്പം രണ്ടാം ഗോളിന് വഴിയൊരുക്കയും ചെയ്താണ് പെരിസിച്ച് കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനേക്കാള്‍ മികച്ച കളി കെട്ടഴിച്ച ക്രൊയേഷ്യ എന്തും കൊണ്ടും അര്‍ഹിച്ച വിജയം കൂടിയായിരുന്നു രണ്ടാം സെമി ഫൈനലിലേത്.


Story first published: Thursday, July 12, 2018, 14:47 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+