ലോകകപ്പ്: ഫിനിക്‌സ് പക്ഷിയായി കൊളംബിയ; അവസരം തുലച്ച് സെനഗല്‍
ഗ്രൂപ്പ് എച്ചിലെ ജീവന്മരണ പോരാട്ടമായിരുന്നു കൊളംബിയയും സെനഗലും തമ്മിലുള്ളത്. ഇഞ്ചോടിഞ്ച് പൊരുതിയ മല്‍സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. എന്നാല്‍, തോല്‍വിയോടൊപ്പം നിര്‍ഭാഗ്വ്യവും പിടികൂടിയതോടെ ആഫ്രിക്കന്‍ പ്രതീക്ഷയായ സെനഗല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ നിരാശരായി കളംവിടേണ്ടിവരികയായിരുന്നു.

ലക്ഷ്യംപിഴച്ച് സെനഗല്‍
കിട്ടിയ സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് സെനഗലിന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. ഗോളിനുള്ള നിരവധി അവസരങ്ങളാണ് സെനഗല്‍ താരങ്ങള്‍ പാഴാക്കിയത്. സമനില പിടിച്ചാല്‍ തന്നെ പ്രീക്വാര്‍ട്ടറിലെത്താമെങ്കിലും സെനഗല്‍ നിര്‍ണായക പിഴവുകളിലൂടെ മല്‍സരഫലം പ്രതികൂലമാക്കി മാറ്റി.

വിള്ളല്‍ മുതലെടുത്ത് കൊളംബിയ
മല്‍സരത്തിന്റെ തുടക്കത്തില്‍ പിന്നില്‍ പോയ കൊളംബിയ പിന്നീട് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. ജീവന്മരണപ്പോരില്‍ കിട്ടിയ സുവര്‍ണാവസരം ലക്ഷ്യത്തിലെത്തിക്കുന്നതിലും കൊളംബിയ വിജയംകണ്ടു. 73ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് മനോഹരമായ ഹെഡ്ഡറിലൂടെയാണ് യെറ മിന കൊളംബിയയുടെ വിജയഗോളും പ്രിക്വാര്‍ട്ടര്‍ ടിക്കറ്റും നേടിയത്. സെനഗല്‍ പ്രതിരോധത്തിലെ വീഴ്ചയായിരുന്നു കൊളംബിയുടെ വിജയഗോളില്‍ കലാശിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications