Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ജപ്പാന്‍ വിജയം അര്‍ഹിച്ചിരുന്നോ? കൊളംബിയക്ക് പിഴച്ചതെവിടെ?

ഗ്രൂപ്പ് എച്ചിലെ ആദ്യ അട്ടിമറിക്ക് തുടക്കമിട്ടത് ഏഷ്യന്‍ രാജ്യമായ ജപ്പാനാണ്. ശക്തരായ കൊളംബിയയെ മലര്‍ത്തിയടിച്ചാണ് ഗ്രൂപ്പ് എച്ചിലെ അട്ടിമറിക്ക് ജപ്പാന്‍ തുടക്കമിട്ടത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു സാമുറായി പടയുടെ വിജയം. വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാനും ജപ്പാന് കഴിഞ്ഞു. എന്നാല്‍, ജപ്പാനെതിരേയുള്ള തോല്‍വിയോടെ കൊളംബിയക്ക് ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമായി. പോളണ്ടിനെതിരേയുള്ള കൊളംബിയയുടെ മല്‍സരം ഗ്രൂപ്പ് എച്ചിലെ ക്ലാസിക്ക് പോരാട്ടമായി മാറാനിടയുണ്ട്. ജപ്പാന്‍-സെനഗല്‍ മല്‍സരവും നിര്‍ണായകമാവും.

തുടക്കം പിഴച്ച് കൊളംബിയ

japan

കളിയുടെ മൂന്നാം മിനിറ്റാണ് കൊളംബിയ-ജപ്പാന്‍ മല്‍സര ഫലത്തെ ഏറെ സ്വാധീനിച്ചത്. കൊളംബിയന്‍ പരിശീലകന്‍ പെക്കര്‍മാന്റെ തന്ത്രങ്ങള്‍ പിഴച്ചതും മൂന്നാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് നടത്തിയ കുറ്റകരമായ പിഴവ് മൂലമാണ്. അത് തന്നെയാണ് ജപ്പാനെ അട്ടിമറി വിജയത്തിലേക്ക് നയിച്ചതും.

ഗോള്‍ പോസ്റ്റിലേക്കുള്ള ഷിന്‍ജി കഗാവയുടെ ഷോട്ട് മനപ്പൂര്‍വ്വം പെനാല്‍റ്റി ബോക്‌സില്‍ വച്ച് കാര്‍ലോസ് സാഞ്ചസ് കൈ കൊണ്ട് തടുത്തതാണ് കൊളംബിയക്ക് തിരിച്ചടിയായത്. ഇതേ തുടര്‍ന്ന് കാര്‍ലോസ് സാഞ്ചസിന് റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുകയും അതൊടൊപ്പം ജപ്പാന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയുമായിരുന്നു. പെനാല്‍റ്റി കിക്ക് ഷിന്‍ജി കഗാവ അനായാസം ലക്ഷ്യത്തിലെത്തിക്കുയും ചെയ്തു.

10 പേരുടെ അനുകൂല്യം മുതലെടുത്ത് മുന്നേറുകയായിരുന്ന ജപ്പാന് 38ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ യുവാന്‍ ക്വിന്റെറോയിലൂടെ മറുപടി പറയാനായെങ്കിലും ഒരു താരത്തിന്റെ കുറവ് കൊളംബിയയുടെ ഗെയിം പ്ലാനിങിനെ ബാധിക്കുകയായിരുന്നു.

ജപ്പാന്‍ അര്‍ഹിച്ച വിജയം

japan

72ാം മിനിറ്റില്‍ യുവ ഒസാക്കോയുടെ ഹെഡ്ഡറിലൂടെ വിജയഗോള്‍ നേടുമ്പോള്‍ അത് ജപ്പാന്‍ അര്‍ഹിക്കുന്ന വിജയം കൂടിയായി മാറി. 10 പേരായി ചുരുങ്ങിയ കൊളംബിയക്കെതിരേ പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ജപ്പാന് മേധാവിത്വം നേടാനായിരുന്നു. രണ്ടാംപകുതിയിലും ജപ്പാനീസ് മുന്നേറ്റം കൊളംബിയന്‍ ഗോള്‍മുഖത്ത് ആശങ്ക സൃഷ്ടിച്ചു. 59ാം മിനിറ്റില്‍ ക്വിന്റെറോയ്ക്കു പകരം സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസിനെ കളത്തിലിറങ്ങിയെങ്കിലും ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ റഡാമേല്‍ ഫല്‍കവോയുള്‍പ്പെടുന്ന കൊളംബിയക്ക് നിരാശരായി കളംവിടേണ്ടി വരികയായിരുന്നു.


Story first published: Wednesday, June 20, 2018, 15:02 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+