Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സ്വിസ് പടയ്ക്കു മുന്നില്‍ ബ്രസീലിന് പിഴച്ചതെവിടെ? നെയ്മറിന് മികവ് പുലര്‍ത്താനായോ?

ഏത് ലോകകപ്പെടുത്താലും കിരീട ഫേവറിറ്റുകളില്‍ ഒരു ടീമായി ബ്രസീലുണ്ടാവും. ലോക ഫുട്‌ബോളില്‍ ബ്രസീല്‍ കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണത്. ബ്രസീലിന്റെ കേളി ശൈലിയാണ് ഏറ്റവും വലിയ സവിശേഷത. ഇത്തവണത്തെ റഷ്യന്‍ ലോകകപ്പിലും ബ്രസീല്‍ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ തന്നെയാണ്. പക്ഷേ, ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ നടന്ന തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ബ്രസീലിന് സമനിലപ്പൂട്ടിട്ടിരിക്കുകയാണ്. മികച്ച താര നിരയുമായി കളത്തിലിറങ്ങിയ ബ്രസീലിനെ 1-1നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് തളച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ ബ്രസീലിന് എവിടെയാണ് പിഴച്ചത്? സൂപ്പര്‍ താരം നെയ്മര്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തോ? ബ്രസീല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മല്‍സരത്തെ കുറിച്ച് വിലയിരുത്താം.

ആദ്യപകുതിയിലെ ബ്രസീല്‍ കൊള്ളാം

ആദ്യപകുതിയിലെ ബ്രസീല്‍ കൊള്ളാം

മല്‍സരത്തിലെ ആദ്യപകുതിയില്‍ മികച്ച പാസിങ് ഗെയിമിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചിരുന്നു. മിഡ്ഫീല്‍ഡിലാണ് പ്രധാനമായും ബ്രസീല്‍ കളി മെനഞ്ഞത്. ബാഴ്‌സോലണയുടെ 26 കാരനായ ഫിലിപ്പെ കോട്ടീഞ്ഞോയായിരുന്നു മല്‍സരത്തില്‍ ബ്രസീലിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ഏത് നിമിഷവും എതിരാളികളുടെ പോസ്റ്റില്‍ ഗോള്‍ നേടുമെന്ന പ്രതീതി സൃഷ്ടിച്ചായിരുന്നു ബ്രസീലിന്റെ മുന്നേറ്റങ്ങള്‍. പൗലീഞ്ഞോ, നെയ്മര്‍, കോട്ടീഞ്ഞോ കൂട്ടുകെട്ടിലായിരുന്നു ആദ്യപകുതിയിലെ പ്രധാന മുന്നേറ്റങ്ങള്‍. നാലോളം ഫ്രികിക്കുകള്‍ നെയ്മറിന് ആദ്യപകുതിയില്‍ ലഭിച്ചെങ്കിലും അവയൊന്നും വേണ്ട രീതിയില്‍ ഉപയോഗിക്കാനായില്ല. കോട്ടീഞ്ഞോയുടെ തകര്‍പ്പന്‍ ഗോളായിരുന്നു ആദ്യപകുതിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്‌സ്. കോട്ടീഞ്ഞോയെടുത്ത പവര്‍ ഷോട്ട് പോസ്റ്റിലേക്ക് വളഞ്ഞിറങ്ങുകയായിരുന്നു. ആദ്യപകുതിയില്‍ ആധിപത്യം നേടി കളംവിടാന്‍ ബ്രസീലിനായി.

പ്രതിരോധത്തിലേക്ക് വലിഞ്ഞ് ബ്രസീല്‍; അവസരം മുതലെടുത്ത് സ്വിസ്

പ്രതിരോധത്തിലേക്ക് വലിഞ്ഞ് ബ്രസീല്‍; അവസരം മുതലെടുത്ത് സ്വിസ്

ഒരു ഗോള്‍ നേടിയപ്പോഴേക്കും ബ്രസീല്‍ ചെറുതായൊന്ന് അലസത കാണിച്ചു. ആ അവസരം സ്വിറ്റ്‌സര്‍ലന്‍ഡ് കാര്യമായി മുതലെടുക്കുകയും ചെയ്തു. ആദ്യപകുതിയില്‍ മികച്ച പാസിങ് ഗെയിം പുറത്തെടുത്ത ബ്രസീലിന് രണ്ടാംപകുതിയില്‍ ആ മികവ് നിലനിര്‍ത്താനായില്ല. സ്വിറ്റ്‌സര്‍ലന്‍ഡാവട്ടെ ഗോള്‍ തിരിച്ചടിക്കാനായുള്ള ശ്രമങ്ങളും ആരംഭിച്ചു. മധ്യനിരക്കാരായിരുന്നു സ്വിസ് പടയുടെ മുന്നേറ്റങ്ങള്‍ ചുക്കാന്‍ പിടിച്ചത്. രണ്ടാംപകുതി തുടങ്ങി അഞ്ച് മിനിറ്റുകള്‍ക്കം സ്വിസ് പട ഗോള്‍ നേടുകയും ചെയ്തു. സെഹര്‍ദാന്‍ ഷാക്കിരിയെടുത്ത കോര്‍ണര്‍ കിക്ക് മിഡ്ഫീല്‍ഡര്‍ സ്റ്റീവന്‍ സൂബര്‍ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ബ്രസീല്‍ ഡിഫന്‍ഡര്‍മാരുടെ പിഴവെടുത്ത് കാണിക്കുന്നതായിരുന്നു സ്വിസ് പടയുടെ ആ ഗോള്‍.

നെയ്മറിനെ ടാക്ലിങില്‍ പെടുത്തി സ്വിസ് പ്രതിരോധം

നെയ്മറിനെ ടാക്ലിങില്‍ പെടുത്തി സ്വിസ് പ്രതിരോധം

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെ നിരവധി തവണയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ടാക്ലിങില്‍ പെടുത്തിയത്. വാലോന്‍ ബെഹ്‌റാമി, ഫാബിയന്‍ സ്‌കാര്‍ എന്നിവരുടെ ടാക്ലിങില്‍ നെയ്മറിന്റെ പല മുന്നേറ്റ ശ്രമങ്ങളും വിഫലമായി. നെയ്മറിനെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബെഹ്‌റാമിയായിരുന്നു.

ചില ഒറ്റപ്പെട്ട നീക്കങ്ങളുണ്ടായെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാതെയാണ് നെയ്മര്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. മുന്നില്‍ നിന്ന് പടനയിക്കേണ്ട ഡിഫന്‍ഡറും ക്യാപ്റ്റനുമായ മാര്‍സെലോയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. അതേസമയം, പ്രതിരോധകോട്ട കെട്ടുന്നതില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വിജയിക്കുകയും ചെയ്തു. ഗോള്‍കീപ്പര്‍ യാന്‍ സോമറും സ്വിസ് നിരയില്‍ അബദ്ധങ്ങള്‍ വരുത്താതെ കാത്തു.

Story first published: Monday, June 18, 2018, 13:13 [IST]
Other articles published on Jun 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+