Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സെര്‍ബിയക്കെതിരേ ബ്രസീലിന്റെ വിജയം ആധികാരികമോ?

സാംബ നൃത്തചുവടുകളുമായി അനായാസം പ്രീക്വാര്‍ട്ടറിലേക്ക് ചിറകടിച്ചിരിക്കുകയാണ് കാനറികള്‍. റഷ്യന്‍ ഫിഫ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ തങ്ങള്‍ മുന്‍പന്തിയില്‍ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ബ്രസീലിന്റെ വിജയം. സെര്‍ബിയയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഇ ചാംപ്യന്‍മാരായാണ് മഞ്ഞപ്പടയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. പ്രീക്വാര്‍ട്ടറില്‍ ശക്തരായ മെക്‌സിക്കോയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്.

റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം വിജയം കൂടിയായിരുന്നു സെര്‍ബിയക്കെതിരേയുള്ളത്. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്.

brazil

ഒന്നാംപകുതിയില്‍ ബ്രസീലിയന്‍ മുന്നേറ്റം

കൡയുടെ ഒന്നാംപകുതിയില്‍ സെര്‍ബിയക്കെതിരേ വ്യക്തമായ മുന്‍തൂക്കം നേടാന്‍ ബ്രസീലിന് കഴിഞ്ഞിരുന്നു. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിനും ഒരു പോലെ പ്രാധാന്യം നല്‍കിയായിരുന്നു ബ്രസീലിന്റെ മുന്നേറ്റം. 12ാം മിനിറ്റില്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ മാര്‍സെലോ പരിക്ക് മൂലം കളംവിട്ടിരുന്നു. പകരം ഡേവിഡ് ലൂയിസിനെയാണ് ബ്രസീല്‍ കോച്ച് ടിറ്റെ കളത്തിലിറക്കിയത്.

ഫിലിപ്പെ കുട്ടീഞ്ഞോ, പൗലിഞ്ഞോ, സൂപ്പര്‍താരം നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, വില്ല്യന്‍ എന്നിവരിലൂടെ മികച്ച മുന്നേറ്റങ്ങള്‍ ബ്രസീല്‍ ഒന്നാംപകുതിയില്‍ നടത്തി. ചില ഒറ്റപ്പെട്ട മികച്ച നീക്കങ്ങള്‍ മാത്രമായിരുന്നു ഒന്നാംപകുതിയില്‍ സെര്‍ബിയയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 36ാം മിനിറ്റില്‍ സെര്‍ബിയന്‍ പ്രതിരോധനിരയുടെ വിള്ളല്‍ മുതലെടുത്ത് പൗലീഞ്ഞോയാണ് ബ്രസീലിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. കുട്ടീഞ്ഞോ സെര്‍ബിയന്‍ പ്രതിരോധ കോട്ടയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്ത നല്‍കിയ പന്ത് ഓടിക്കയറിയ പൗലീഞ്ഞോ മുന്നോട്ട് കയറിവന്ന ഗോള്‍കീപ്പറിനു മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിടുകയായിരുന്നു.


bi


രണ്ടാംപകുതിയില്‍ പൊരുതി കളിച്ച് സെര്‍ബിയ

രണ്ടാംപകുതിയില്‍ ബ്രസീലിന്റെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സെര്‍ബിയ കാഴ്ചവച്ചത്. ഗോളിനുള്ള മികച്ച സുവര്‍ണാവസരങ്ങളും സെര്‍ബിയക്ക് ലഭിച്ചു. എന്നാല്‍, സെര്‍ബിയക്ക് മുതലാക്കാന്‍ കഴിയാതെ പോവുകയായിരുന്നു. 61ാം മിനിറ്റില്‍ സെര്‍ബിയയുടെ മികച്ച മുന്നേറ്റം ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണും ഡിഫന്‍ഡര്‍ തിയാഗോയും ചേര്‍ന്ന് പരാജയപ്പെടുത്തുകയായിരുന്നു. സെര്‍ബിയന്‍ ആക്രമണത്തിനിടെ രണ്ടാം ഗോളും നിറയൊഴിച്ച് ബ്രസീല്‍ വിജയം ഉറപ്പാക്കുകയായിരുന്നു. 68ാം മിനിറ്റില്‍ നെയ്മറുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ തിയാഗോ സില്‍വയാണ് ബ്രസീലിന്റെ വിജയം ഉറപ്പാക്കിയ ഗോള്‍ നേടിയത്. ഇതോടെ സെര്‍ബിയയുടെ പോരാട്ടവീര്യവും ചോരുകയായിരുന്നു.

മാസ്മരിക പ്രകടനവുമായി കൂട്ടീന്യോ | Oneindia Malayalam

മികച്ച ഗെയിം പ്ലാനിങോട് കൂടി കളിച്ച ബ്രസീലിന്റെ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ഒരു ഗോള്‍ നേടിയപ്പോഴും പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമിച്ചു കളിച്ചതും ബ്രസീലിന് നേട്ടമായി. കുട്ടീഞ്ഞോയാണ് ബ്രസീലിയന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. എന്നാല്‍, പ്രതിരോധനിരയുടെ വിള്ളലുകള്‍ സെര്‍ബിയക്ക് വിനയായി. അതൊടൊപ്പം മികച്ച ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും ആദ്യറൗണ്ടില്‍ തന്നെ സെര്‍ബിയക്ക് മടക്കടിക്കറ്റ് ലഭിക്കാന്‍ കാരണമായി.

Story first published: Thursday, June 28, 2018, 14:51 [IST]
Other articles published on Jun 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+