Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ബ്രസീലിന്റെ കുതിപ്പിനു കാരണം എന്ത്? മെക്‌സിക്കോയ്ക്ക് പിഴച്ചതെവിടെ?

അട്ടിമറിയില്‍ പല വമ്പന്‍മാര്‍ക്കും കാലിടറിയപ്പോള്‍ അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ റഷ്യന്‍ ലോകകപ്പില്‍ വിജയകുതിപ്പ് തുടരുകയാണ്. മെക്‌സിക്കോയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ വിജയത്തോടെ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലെത്തിയിരിക്കുകയാണ് ബ്രസീല്‍. ആവേശകരമായ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോയെ ബ്രസീല്‍ പരാജയപ്പെടുത്തിയത്.


അറ്റാക്കിങ് ഗെയിം പുറത്തെടുത്ത് മഞ്ഞപ്പട


റഷ്യന്‍ ലോകകപ്പില്‍ പല വമ്പന്‍മാര്‍ക്കും കാലിടറാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് എതിരാളികളുടെ പോസ്റ്റില്‍ പന്തെത്തിക്കുന്നതിലെ പരാജയമാണ്. നന്നായി കളിച്ചിട്ടും തോറ്റു പുറത്താവേണ്ട ഗതികേടിലായിരുന്നു ഗ്ലാമര്‍ ടീമുകള്‍.

എന്നാല്‍, റഷ്യന്‍ ലോകകപ്പിലെ തങ്ങളുടെ അവസാന മൂന്ന് ലോകകപ്പിലും ബ്രസീലിന്റെ മല്‍സരങ്ങള്‍ നോക്കുക. പന്തടക്കത്തിനൊപ്പം ആക്രമിച്ചു കളിച്ച് എതിരാളികളുടെ പോസ്റ്റില്‍ പന്തെത്തിക്കുന്നതില്‍ അവര്‍ക്ക് വിജയം കാണാന്‍ സാധിക്കുന്നുണ്ട്. അതു തന്നെയാണ് ബ്രസീലിയന്‍ കുതിപ്പിന്റെ പ്രധാന കാരണവും.

49 ശതമാനം പന്ത് നിയന്ത്രിച്ച ബ്രസീല്‍ ആക്രമണാത്മക ഫുട്‌ബോളില്‍ മെക്‌സിക്കോയെ ഏറെ പിന്നിലാക്കുന്ന പ്രകടനമാണ് പ്രീക്വാര്‍ട്ടറില്‍ പുറത്തെടുത്തത്. ഓണ്‍ ടാര്‍ജറ്റിലേക്ക് 10 ഷോട്ടുകളാണ് കാനറികള്‍ തൊടുത്തത്. മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗ്വില്ലെര്‍മോ ഒക്കോവയുടെ മിന്നുന്ന സേവുകളാണ് ബ്രസീലിന്റെ വിജയം രണ്ട് ഗോളില്‍ ഒതുക്കിയത്. ബ്രസീലിന്റെ ആക്രമണാത്മക ശൈലി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു.

brazil

മികവ് തുടര്‍ന്ന് നെയ്മര്‍

സൂപ്പര്‍താരം നെയ്മര്‍ ബ്രസീലിന് എത്രത്തോളം അനിവാര്യമാണെന്ന് തെളിയിക്കുന്നതായിരുന്നു ഒരു മല്‍സരവും. മല്‍സരത്തില്‍ ഒരു ഗോള്‍ നേടുന്നതിനൊപ്പം രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് നെയ്മര്‍ ബ്രസീലിന്റെ ഹീറോയായത്. മല്‍സരത്തില്‍ മികച്ച മുന്നേറ്റങ്ങളുമായി കൈയ്യടി നേടാനും നെയ്മറിനായി.

കൂടാതെ, വില്ല്യന്‍, ഫിലിപ്പെ കുട്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ്, പൗലിഞ്ഞോ, കസേമിറോ, തിയാഗോ സില്‍വ, ഫിലിപ്പെ ലൂയിസ്, മിറാന്‍ഡ, ഫാഗ് നര്‍, പകരക്കാരനായെത്തിയ, ഫെര്‍ണാണ്ടീഞ്ഞോ എന്നിവരെല്ലാം തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നതില്‍ വിജയം കണ്ടു.

brazil

മെക്‌സിക്കോയ്ക്ക് പ്രതിരോധ പൂട്ട്


കളിയുടെ തുടക്കത്തിലും അവസാന മിനിറ്റുകളിലും പൊരുതി നോക്കിയ മെക്‌സിക്കോയെ ബ്രസീല്‍ പ്രതിരോധം സമര്‍ഥമായി പൂട്ടുകയായിരുന്നു. പന്തടകത്തില്‍ 51 ശതമാനം നിയന്ത്രിച്ചെങ്കിലും ബ്രസീലിയന്‍ ഗോളിയെ പ്രതിരോധത്തിലാക്കാന്‍ ഒരു തവണ മാത്രമാണ് മെക്‌സിക്കോയ്ക്ക് സാധിച്ചത്. ബ്രസീലിയന്‍ പ്രതിരോധനിരയില്‍ ഫിലിപ്പെ ലൂയിസും തിയാഗോ സില്‍വയും മിറാന്‍ഡയും ഫാഗ്‌നറുമെല്ലാം മികച്ച ഫോമിലായതും മെക്‌സിക്കോയ്ക്ക് തിരിച്ചടിയായി മാറി.

Story first published: Tuesday, July 3, 2018, 13:09 [IST]
Other articles published on Jul 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+