For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ഈ മികവ് മതിയോ ബ്രസീലിന് ഇനി മുന്നേറാന്‍?

റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ള ടീമാണ് അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍. രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് ഇയില്‍ നാല് പോയിന്റുമായി തലപ്പത്താണ് ബ്രസീല്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ 1-1ന് സമനില വഴങ്ങിയ ബ്രസീല്‍ രണ്ടാമങ്കത്തില്‍ കോസ്റ്ററിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ വിജയവും നേടി.

ഗോള്‍രഹിത സമനിലയിലേക്ക് പോവുമെന്ന ഘട്ടത്തില്‍ ഇഞ്ചുറിടൈമില്‍ രണ്ട് ഗോളുകള്‍ കോസ്റ്ററിക്കന്‍ ഗോള്‍ വലയ്ക്കുള്ളില്‍ നിക്ഷേപിച്ച ബ്രസീല്‍ ആവേശ ജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാനും ബ്രസീലിനായി.

brazil

മികച്ച കളി കെട്ടഴിച്ച് ബ്രസീല്‍

വമ്പന്‍ ടീമുകള്‍ അട്ടിമറിയില്‍ പെട്ടുകൊണ്ടിരിക്കുന്ന റഷ്യന്‍ ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം നേരിയ തിരിച്ചടിയായിരുന്നു. പ്രിക്വാര്‍ട്ടര്‍ സജീവമാക്കാന്‍ ഇതോടെ കോസ്റ്ററിക്കയ്‌ക്കെതിരേ ബ്രസീലിന് വിജയവും അനിവര്യമായി മാറി. അതിനുള്ള തന്ത്രങ്ങളാണ് ബ്രസീല്‍ കോച്ച് ടിറ്റെ കോസ്റ്ററിക്കയ്‌ക്കെതിരേ പ്രയോഗിച്ചത്. പരിക്ക് ആശങ്കയിലായിരുന്ന സൂപ്പര്‍താരം നെയ്മറുള്‍പ്പെടുന്ന എല്ലാ പ്രമുഖ താരങ്ങളെയും ആദ്യ ഇലവനില്‍ തന്നെ ടിറ്റെ ടീമിലിടം നല്‍കി.

നിര്‍ണായക മല്‍സരത്തില്‍ ക്രൊയേഷ്യക്കെതിരേ അര്‍ജന്റീന കോച്ച് ജോര്‍ജ് സാംപോളി എടുത്ത മണ്ടന്‍ തീരുമാനങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നല്ലോ. പ്രമുഖ താരങ്ങളെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കുന്നതോടൊപ്പം ടീം ലൈനപ്പിലും സാംപോളി ഭാഗ്യ പരീക്ഷണം നടത്തിയതാണ് ക്രൊയേഷ്യക്കെതിരേ അര്‍ജന്റീനയെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിടാനിടയാക്കിയത്. പക്ഷേ, ടിറ്റെ ടീമിന്റെ പതിവു ശൈലിയില്‍ തന്നെ കോസ്റ്ററിക്കയ്‌ക്കെതിരേ ബ്രസീലിനെ കളത്തിലിറക്കി.

കോസ്റ്ററിക്കന്‍ ഗോള്‍ മുഖത്ത് കടന്നാക്രമിച്ച ബ്രസീല്‍ ഏവരുടെയും മനംകവരുന്ന പ്രകടനമാണ് തുടക്കം മുതല്‍ നടത്തിയതും. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിനും ഒരു പോലെ ബ്രസീല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. പക്ഷേ, നിശ്ചത സമയം വരെ കോസ്റ്ററിക്കന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിന്റെയും പ്രതിരോധനിരയുടെയും സമയോചിത ഇടപെടല്‍ പോലും ബ്രസീലിനെ ലക്ഷ്യം കാണുന്നതില്‍ നിന്ന് അകറ്റി കൊണ്ടിരുന്നു.

brazil

ഇഞ്ചുറിടൈമിലെ അപ്രതീക്ഷിത ട്വിസ്റ്റ്


മല്‍സരം ഗോള്‍രഹിത സമനിലയിലേക്ക് പോവുമെന്ന ഘട്ടത്തിലായിരുന്നു ബ്രസീലിന്റെ അപ്രതീക്ഷിത ട്വിസ്റ്റ്. നിശ്ചിത സമയത്ത് കോസ്റ്ററിക്കന്‍ താരങ്ങള്‍ സമയം പാഴാക്കിയതിനെ തുടര്‍ന്ന് റഫറി എട്ട് മിനിറ്റോളം ഇഞ്ചുറി ടൈമായി നല്‍കി. ഇത് ബ്രസീലിന് ശരിക്കും അനുഗ്രഹമായി മാറുകയായിരുന്നു. ഇഞ്ചുറിടൈമിലായിരുന്നു ഫിലിപ്പെ കുട്ടീഞ്ഞോയും സൂപ്പര്‍താരം നെയ്മറും ബ്രസീലിന് അര്‍ഹിച്ച ഗോളുകള്‍ നേടി ആവേശ ജയം സമ്മാനിച്ചത്. നിശ്ചിത സമയം വരെ കോസ്റ്ററിക്കന്‍ ഗോള്‍ മുഖത്ത് മതില്‍ കെട്ടിയ കെയ്‌ലര്‍ നവാസിന് ഇഞ്ചുറിടൈമില്‍ താളം തെറ്റുകയായിരുന്നു.

brazil

ഈ ബ്രസീല്‍ കൊള്ളാം


ടൂര്‍ണമെന്റിലെ രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരുകാര്യം വ്യക്തമായി. ബ്രസീല്‍ നന്നായി കളിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരം അപേക്ഷിച്ച് നോക്കുമ്പോള്‍ കോസ്റ്ററിക്കയ്‌ക്കെതിരേ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ബ്രസീലിനായി. കുട്ടീഞ്ഞോയും നെയ്മറും ഉള്‍പ്പെടുന്ന താരങ്ങള്‍ വിജയത്തിനായി ബ്രസീല്‍ നന്നായി വിയര്‍പ്പൊഴുക്കുന്നു. അര്‍ജന്റീന താരങ്ങള്‍ക്കില്ലാത്ത എല്ലാ ഗുണങ്ങളും ബ്രസീല്‍ താരങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട്. ക്രൊയേഷ്യക്കെതിരേ ടീം സ്പിരിറ്റില്ലാത്ത അര്‍ജന്റീനയും രണ്ട് മല്‍സരങ്ങളില്‍ ഒത്തൊരുമ്മയോടെ കളിച്ച ബ്രസീലിനെയും വിലയിരുത്തിയാല്‍ ഇക്കാര്യം വ്യക്തമാവും. സെര്‍ബിയക്കെതിരേ ഈ മാസം 27ന് നടക്കുന്ന മല്‍സരത്തിലും വിജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രിക്വാര്‍ട്ടറിലെത്താനാവും ബ്രസീലിന്റെ ശ്രമം.

Story first published: Sunday, June 24, 2018, 8:48 [IST]
Other articles published on Jun 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+