Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: നന്നായി കളിച്ചിട്ടും ബ്രസീലിനെ പൂട്ടി ബെല്‍ജിയം

കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ടീമാണ് മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീല്‍. റഷ്യന്‍ ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടീം കൂടിയായിരുന്നു ബ്രസീല്‍. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി പുറത്തായിരിക്കുകയാണ് ബ്രസീല്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കാനറികളുടെ ചിറക് ബെല്‍ജിയം ഒടിച്ചത്. ബ്രസീലിനെതിരായ വിജയത്തോടെ ചരിത്ര കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ബെല്‍ജിയം.

 ലക്ഷ്യംപിഴച്ച് ബ്രസീല്‍

ലക്ഷ്യംപിഴച്ച് ബ്രസീല്‍

മല്‍സരത്തില്‍ ബെല്‍ജിയത്തിനു മേല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്രസീലിനായിരുന്നു. പക്ഷേ, ഇതിന്റെ ആനുകൂല്യമൊന്നും മഞ്ഞപ്പടയ്ക്ക് തുണയായില്ല. സുവര്‍ണാവസരങ്ങള്‍ ലഭിച്ചിട്ടും ലക്ഷ്യം കാണാതെ പോയതാണ് ബ്രസീലിന് തിരിച്ചടിയായത്. സൂപ്പര്‍താരം നെയ്മറും ഫിലിപ്പെ കുട്ടീഞ്ഞോ ഉള്‍പ്പെടെയുള്ള താരങ്ങളും അവസരങ്ങള്‍ പാഴാക്കി.

ഓണ്‍ ടാര്‍ജറ്റിലേക്ക് ഒമ്പത് തവണ മുന്നേറ്റം നടത്തിയ ബ്രസീലിന് ഒരു തവണ മാത്രമാണ് ലക്ഷ്യം കാണാനായത്. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോള്‍ വഴങ്ങിയത് ബ്രസീലിന്റെ തകര്‍ച്ചയുടെ പ്രധാന കാരണമായി മാറി. മുന്നേറ്റനിരയ്‌ക്കൊപ്പം പ്രതിരോധനിരയിലെ പാളിച്ചകളും ബ്രസീലിന് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തേക്കുള്ള വഴിതെളിയിച്ചു.

 മഞ്ഞപ്പടയുടെ അന്തകനായി തിബൗട്ട് കോട്ട്വ

മഞ്ഞപ്പടയുടെ അന്തകനായി തിബൗട്ട് കോട്ട്വ

ആക്രമണങ്ങളുടെ വേലിയേറ്റം പുറത്തെടുത്ത ബ്രസീലിന് ഗോള്‍ നേടുന്നതില്‍ വിലങ്ങു തടിയായത് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോട്ട്വയുടെ മിന്നുന്ന സേവുകളായിരുന്നു. കോട്ട്വയുടെ സേവുകള്‍ക്കൊപ്പം പ്രതിരോധനിരയും മികച്ചുനിന്നത് ബെല്‍ജിയത്തിന്റെ വിജയത്തിന് കാരണമായി.

ലക്കി ബെല്‍ജിയം

ലക്കി ബെല്‍ജിയം

കിട്ടിയ മൂന്ന് സുവര്‍ണാവസരങ്ങളില്‍ രണ്ടെണ്ണം ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞതാണ് ബ്രസീലിനെതിരേ ബെല്‍ജിയത്തിന് അട്ടിമറി ജയം സമ്മാനിച്ചത്. സെല്‍ഫ് ഗോളും ഗോള്‍കീപ്പര്‍ കോട്ട്വയുടെ മിന്നുന്ന സേവുകളും പ്രതിരോധകോട്ടയും സന്ദര്‍ഭത്തിനൊത്ത് ലക്ഷ്യം കണ്ട മുന്നേറ്റനിരയും ബെല്‍ജിയത്തിന്റെ വിജയത്തിന് കാരണമായി മാറി.

Story first published: Saturday, July 7, 2018, 17:41 [IST]
Other articles published on Jul 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+