ലോകകപ്പ്; ഇംഗ്ലണ്ടിനെതിരേ ബെല്‍ജിയത്തിന്റെ വിജയം ഏകപക്ഷീയമോ?
റഷ്യന്‍ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനക്കാരായി മടങ്ങുകയാണ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ബെല്‍ജിയം. ലൂസേഴ്‌സ് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. ഏവരുടെയും കൈയ്യടി നേടിയാണ് ബെല്‍ജിയവും ഇംഗ്ലണ്ടും റഷ്യന്‍ ലോകകപ്പിനോട് വിടപറയുന്നത്.

ഏകപക്ഷീയമായിരുന്നില്ല പോരാട്ടം
ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചെങ്കിലും ബെല്‍ജിയത്തിന്റെ വിജയം ഏകപക്ഷീയമായിരുന്നില്ല. ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്.
കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ബെല്‍ജിയത്തിന് വിജയം കാണാനായി. എന്നാല്‍, ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോയതാണ് ഇംഗ്ലണ്ട് തോല്‍വിയുടെ കാരണം.
ബെല്‍ജിയത്തിന്റെ രണ്ട് ഗോളും ഇംഗ്ലണ്ട് പ്രതിരോധനിരയുടെ വീഴ്ചകളില്‍ നിന്നാണ് പിറന്നത്. ഇംഗ്ലണ്ടിന്റെ ഗോള്‍ മുന്നേറ്റങ്ങളാവട്ടെ ബെല്‍ജിയം പ്രതിരോധനിരയും ഗോള്‍കീപ്പര്‍ തിബോട്ട് കോട്ട്വയും പരാജയപ്പെടുത്തുകയും ചെയ്തു. ബെല്‍ജിയത്തിനു വേണ്ടി ഒരു ഗോള്‍ നേടുന്നതൊടൊപ്പം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ സ്റ്റാര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ ഈഡന്‍ ഹസാര്‍ഡാണ് കളിയിലെ കേമന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications