ലോകകപ്പ്: കരുത്ത് കാട്ടി ബെല്‍ജിയം; എതിരാളികള്‍ക്ക് ഭീഷണിയാവുമോ?
ഗ്രൂപ്പ് ജിയില്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങിയ ബെല്‍ജിയം ടൂര്‍ണമെന്റില്‍ എതിരാളികള്‍ക്ക് ഭീഷണിയാവുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ലോകകപ്പിലെ അരങ്ങേറ്റക്കാരായ പാനമയെയാണ് തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ബെല്‍ജിയം തകര്‍ത്തത്. മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളിലേറി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെല്‍ജിയം പാനമയുടെ കഥകഴിച്ചത്. ലുക്കാക്കുവിനൊപ്പം ഡ്രീസ് മെര്‍ട്ടന്‍സും ഒരു ഗോളുമായി ബെല്‍ജിയത്തിന്റെ ഗോള്‍നേട്ടത്തില്‍ പങ്കാളിയായി.
ഗ്രൂപ്പ് ജിയില്‍ നിന്ന് ഇംഗ്ലണ്ടും ബെല്‍ജിയവും പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുമെന്ന് നേരത്തെ തന്നെ ഫുട്‌ബോള്‍ നിരൂപകര്‍ വിലയിരുത്തിയതാണ്. പക്ഷേ, ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാര് ആരാവുമെന്ന് ഉറപ്പിക്കണമെങ്കില്‍ ഇംഗ്ലണ്ട്-ബെല്‍ജിയം മല്‍സരം കഴിയണം. കാരണം, ഇരു ടീമും തങ്ങളുടെ ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

ഒന്നാംപകുതിയില്‍ ബെല്‍ജിയത്തെ പിടിച്ചുകെട്ടി പാനമ
ഒന്നാംപകുതിയില്‍ ആധിപത്യം നേടാനായെങ്കിലും ബെല്‍ജിയത്തെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടാന്‍ അരങ്ങേറ്റക്കാരായ പാനമയ്ക്ക് കഴിഞ്ഞു. പാനമ ഗോള്‍കീപ്പര്‍ ജാമി പെനേഡോയുടെ മികച്ച സേവുകള്‍ക്കൊപ്പം പ്രതിരോധനിരയിലെ ഇടപെടലുമാണ് ആദ്യപകുതിയില്‍ ബെല്‍ജിയത്തെ ഗോള്‍ നേടാതെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്. തക്കം കിട്ടുമ്പോള്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കുകളിലൂടെയും പാനമ ഒന്നാംപകുതിയില്‍ കൈയ്യടി നേടി.

രണ്ടാംപകുതിയില്‍ കസറി ബെല്‍ജിയം
ഒന്നാംപകുതിയില്‍ പിറക്കാതെ പോയ ഗോളിന് പ്രായശ്ചിത്തം പോലെയായിരുന്നു രണ്ടാംപകുതിയില്‍ ബെല്‍ജിയത്തിന്റെ മുന്നേറ്റം. ലുക്കാക്കുവും മെര്‍ട്ടന്‍സും ഈഡന്‍ ഹസാര്‍ഡും നയിക്കുന്ന മുന്നേറ്റനിര രണ്ടാംപകുതിയില്‍ കൂടുതല്‍ അപകടകാരികളായി മാറുകയും ലക്ഷ്യം കാണുകയുമായിരുന്നു. മെര്‍ട്ടന്‍സിന്റെ തകര്‍പ്പന്‍ വോളി ഗോളുകളില്‍ മികച്ചുനിന്നു. രണ്ടാംപകുതിയില്‍ പാനമയുടെ മികച്ചൊരു ഗോള്‍ മുന്നേറ്റം ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോട്ട് കോട്ട്യയുടെ അവസരോചിത ഇടപെടല്‍ മൂലം ഇല്ലാതായി.

കൈയ്യടി നേടി ലൂക്കാക്കു
പാനമക്കെതിരേ രണ്ട് മികച്ച ഗോളുകളിലൂടെ ലുക്കാക്കു ബെല്‍ജിയത്തിന്റെ ഹീറോയായി മാറി. ലുക്കാക്കു ഉള്‍പ്പെടുന്ന പേരുകേട്ട മുന്നേറ്റനിര ഫോം നിലനിര്‍ത്തിയാല്‍ റഷ്യന്‍ ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ ബെല്‍ജിയത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വാദത്തിന് ബലം കൂട്ടണമെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ബെല്‍ജിയത്തിന്റെ ഗ്രൂപ്പ്ഘട്ട മല്‍സരത്തെ ആശ്രയിച്ചായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications