Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ബെല്‍ജിയം വിജയം അര്‍ഹിച്ചിരുന്നോ? ജപ്പാന്റെ തോല്‍വിക്ക് കാരണം?

കൈയ്യടി നേടി ജപ്പാന്‍ | Oneindia Malayalam

പ്രീക്വാര്‍ട്ടറിലെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ബെല്‍ജിയവും ജപ്പാനും തമ്മിലുള്ളത്. കളിതീരാന്‍ 30 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഏഷ്യന്‍ രാജ്യമായ ജപ്പാന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ബെല്‍ജിയം വിജയക്കൊടി നാട്ടുകയായിരുന്നു. മല്‍സരത്തിലെ ഓരോ നിമിഷവും ഫുട്‌ബോള്‍ ലഹരിയിലാഴ്ത്തുന്നതായിരുന്നു. ഒടുവില്‍ ഇഞ്ചുറിടൈമില്‍ ജപ്പാന് ഇഞ്ചുറി നല്‍കി ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്റെ വിജയം.

കൈയ്യടി നേടി ജപ്പാന്‍

അപ്രതീക്ഷിതമായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ ജപ്പാന്‍ ശക്തരായ ബെല്‍ജിയത്തിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കളിയില്‍ ഏവരുടെയും മനംകവരുന്ന പ്രകടനം പുറത്തെടുത്തതിനു ശേഷമാണ് ബെല്‍ജിയത്തിനെതിരേ ജപ്പാന്‍ കീഴടങ്ങിയത്.

romelu

മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ബെല്‍ജിയത്തെ പ്രതിരോധത്തിലാക്കാന്‍ സമുറായി കൂട്ടങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. 52ാം മിനിറ്റാവുമ്പോഴേക്കും രണ്ട് ഗോളിന് ലീഡ് ചെയ്ത ജപ്പാന്‍ അട്ടിമറി ജയം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു.

എന്നാല്‍, രണ്ട് ഗോളിന് ലീഡ് ചെയ്യുമ്പോള്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാത്തത് ജപ്പാന് വിനയാവുകയായിരുന്നു. അവസാന 25 മിനിറ്റുകളില്‍ മൂന്ന് ഗോള്‍ വഴങ്ങി ജപ്പാന്‍ അടിയറവ് പറയുകയായിരുന്നു. എങ്കിലും ഏവരുടെയും കൈയ്യടി നേടിയാണ് ജപ്പാനീസ് പട കളംവിട്ടത്. തക്കാഷി ഇനുയി, യുവ ഒസാക്കോ, ഷിന്‍ജി കഗാവ, ഗെന്‍കി ഹറുഗുച്ചി, ഗാക്കു ഷിബാസാക്കി എന്നിവരാണ് ജപ്പാനീസ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

ബെല്‍ജിയത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്

കളിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്നതിനു ശേഷം മാസ്മരിക തിരിച്ചുവരവ് നടത്തിയാണ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇഞ്ചോടിഞ്ച് പോരില്‍ ആക്രമണാത്മക ഫുട്‌ബോളിലൂടെയാണ് ബെല്‍ജിയം തിരിച്ചുവരവ് നടത്തിയത്. അവസാന നിമിഷങ്ങളില്‍ ജപ്പാനീസ് ഗോള്‍കീപ്പറെയും പ്രതിരോധ കോട്ടയെയും സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞതും ബെല്‍ജിയത്തിന് നേട്ടമായി. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ജപ്പാനേക്കാള്‍ ഒരുപടി മുന്നലായിരുന്ന ബെല്‍ജിയത്തിന്റെ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്.

രണ്ട് ഗോളിനു പിന്നിലായ ബെല്‍ജിയത്തെ വിജയത്തിലേക്ക് നയിച്ചത് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ തന്ത്രങ്ങളായിരുന്നു. 65ാം മിനിറ്റില്‍ മിഡ്ഫീല്‍ഡറായ യാനിക് കരാസ്‌കോയെയും സ്‌ട്രൈക്കര്‍ ഡ്രൈസ് മെര്‍ട്ടെന്‍സിനെയും നാസര്‍ ചാഡ്‌ലിയെയും മറൗനെ ഫെല്ലയ്‌നിയെയും ബെല്‍ജിയം കളത്തിലിറക്കുകയായിരുന്നു. കോച്ചിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു പിന്നീട് ബെല്‍ജിയത്തിന്റെ പ്രകടനം.

യാന്‍ വെര്‍ട്ടോന്‍ഗെന്‍, ചാഡ്‌ലി, ഫെല്ലെയ്‌നി എന്നിവരുടെ ഗോളുകളിലൂടെ ജ്പ്പാനെതിരേ ബെല്‍ജിയം അവിസ്മരണീയ വിജയം സ്വന്തമാക്കുകയായിരുന്നു. ഗോള്‍ നേടാനായില്ലെങ്കിലും റൊമേലു ലുക്കാക്കുവും ഈഡന്‍ ഹസാര്‍ഡും മികച്ച മുന്നേറ്റങ്ങളിലൂടെ ജപ്പാനീസ് പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചു.

Story first published: Tuesday, July 3, 2018, 16:54 [IST]
Other articles published on Jul 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+