Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: പിഴച്ചതെവിടെ? മെസ്സിയുടെ പിഴവ് മാത്രമാണോ ഐസ്‌ലന്‍ഡിനെതിരേ അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്?

റഷ്യന്‍ ലോകകപ്പിലെ ആദ്യ ഷോക്കായിരുന്നു ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡ് കിരീട ഫേവറിറ്റുകളായ അര്‍ജന്റീനയെ പിടിച്ചുകെട്ടിയത്. ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡിനെതിരേ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസ്സിയെയും സംഘത്തെയും കുഞ്ഞന്‍മാരായ ഐസ്‌ലന്‍ഡ് 1-1ന് സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. അര്‍ജന്റൈന്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഈ മല്‍സരഫലം.

ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയത് അര്‍ജന്റീനയ്ക്ക് കൈവരിക്കാനാവുമായിരുന്ന വിജയത്തെ അകറ്റി നിര്‍ത്തി. മെസ്സിയില്‍ മാത്രം പഴിചാരിയാല്‍ മതിയോ ഐസ്‌ലന്‍ഡിനെതിരായ സമനില.

അലസമായി പന്തു തട്ടി അര്‍ജന്റീന

അലസമായി പന്തു തട്ടി അര്‍ജന്റീന

കാല്‍പന്ത് കളിയില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ മാത്രം മിടുക്ക് കാണിച്ചാല്‍ പോരായെന്ന് പല മല്‍സരങ്ങളിലും നാം കണ്ടതാണ്. ഈ ലോകകപ്പില്‍ തന്നെ പല മല്‍സരങ്ങളും അത്തരത്തില്‍ നാം കണ്ടു. പന്ത് കൈവശം വയ്ക്കുന്ന ആവേശം എതിരാളികളുടെ കോട്ട തകര്‍ത്ത് വലയിലെത്തിക്കുമ്പോഴാണ് ഒരു ടീമിനെ സംബന്ധിച്ച് അവര്‍ സമ്പൂര്‍ണ്ണായി എന്ന് പറയാനാവുകയുള്ളൂ. അല്ലാതെ, കുറെ സമയം പന്ത് നിയന്ത്രിച്ച് അവസാന നിമിഷം ഗോളും വഴങ്ങി മല്‍സരം കൈവിട്ടിട്ടെന്ത് കാര്യം. ഈ ലോകകപ്പില്‍ മൊറോക്കോ-ഇറാന്‍ മല്‍സരം തന്നെ അതിനു ഏറ്റവും വലിയ ഉദാഹരണം.

ഐസ്‌ലന്‍ഡിനെതിരായ അര്‍ജന്റീനയുടെ മല്‍സരം നോക്കൂ. 78 ശതമാനമാണ് അര്‍ജന്റീന പന്ത് നിയന്ത്രിച്ചത്. വെറും 22 ശതമാനമാണ് എതിരാളികളായ ഐസ്‌ലന്‍ഡിന് പന്ത് നിയന്ത്രിക്കാനായത്. പക്ഷേ, അത് കൊണ്ട് അര്‍ജന്റീനയ്ക്ക് എന്ത് നേട്ടമാണുണ്ടായത്. ഉറപ്പിക്കാവുന്ന മൂന്ന് പോയിന്റ് പന്ത് തട്ടി അര്‍ജന്റീനയ്ക്ക് ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ശൈലി മാറ്റി പിടിക്കാതെ മുന്‍ ചാംപ്യന്‍മാര്‍

ശൈലി മാറ്റി പിടിക്കാതെ മുന്‍ ചാംപ്യന്‍മാര്‍

ലോക ഫുട്‌ബോളിലെ വമ്പന്‍മാരായ അര്‍ജന്റീനയെ വിറപ്പിക്കുകയെന്ന ഒരൊറ്റ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ടീമാണ് ഐസ്‌ലന്‍ഡ്. പ്രതിരോധത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതോടൊപ്പം തക്കം കിട്ടുമ്പോള്‍ ഗോള്‍ മുഖത്തേക്ക് ചീറിപ്പായുക എന്ന തന്ത്രമാണ് ദുര്‍ബലരെന്ന വിശേഷിപ്പിക്കപ്പെടുന്ന ഐസ്‌ലന്‍ഡ് പുറത്തെടുത്ത തന്ത്രം.

തുടക്കം മുതല്‍ ഈയൊരു ശൈലി ഐസ്‌ലന്‍ഡ് പുറത്തെടുത്തപ്പോഴും കേളി ശൈലി മാറ്റാന്‍ തയ്യാറാവാത്തത് അര്‍ജന്റീനയുടെ വീഴ്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. പന്ത് നിയന്ത്രിക്കുന്നതോടൊപ്പം കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് അര്‍ജന്റീന കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ ഐസ്‌ലന്‍ഡിന് താളം പിഴക്കുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

കൗണ്ടര്‍ അറ്റാക്കിങിലൂടെ കൈയ്യടി നേടി ഐസ്‌ലന്‍ഡ്

കൗണ്ടര്‍ അറ്റാക്കിങിലൂടെ കൈയ്യടി നേടി ഐസ്‌ലന്‍ഡ്

പ്രതിരോധ കോട്ട കെട്ടി അര്‍ജന്റൈന്‍ മുന്നേറ്റത്തിന് തടയിടുമ്പോഴും ചില കൗണ്ടര്‍ അറ്റാക്കിങിലൂടെ എതിരാളി പോര്‍മുഖത്തേക്ക് ഐസ്‌ലന്‍ഡ് മാര്‍ച്ച് ചെയ്തു. വമ്പന്മാര്‍ക്കെതിരേ കുഞ്ഞന്‍മാര്‍ക്ക് പുറത്തെടുക്കാവുന്ന ഏറ്റവും മികച്ച തന്ത്രം തന്നെയായിരുന്നു അത്.

പെനാല്‍റ്റി നഷ്ടപ്പെടുത്തി മെസ്സി

പെനാല്‍റ്റി നഷ്ടപ്പെടുത്തി മെസ്സി


64ാം മിനിറ്റില്‍ മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ഐസ്‌ലന്‍ഡ് ഗോളി തടുത്തിട്ടത് അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടി തന്നെയാണ് നല്‍കിയത്. പെനാല്‍റ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അര്‍ജന്റീനയ്ക്ക് കൂടുതല്‍ മികച്ച കളി പുറത്തെടുക്കാനുള്ള ഊര്‍ജ്ജം കൂടി ലഭിക്കുമായിരുന്നു.

കാരണം, അര്‍ജന്റീനയ്ക്ക് ലീഡുണ്ടായിരുന്നെങ്കില്‍ ഐസ്‌ലന്‍ഡ് ഗോള്‍ തിരിച്ചടിക്കാനായി കയറി കളിക്കുമായിരുന്നു. ആ അവസരം മുതലെടുത്ത് അര്‍ജന്റീനയ്ക്ക് കൂടുതല്‍ ഗോളുകളോടെ മല്‍സരം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ, പെനാല്‍റ്റി കിക്ക് തടുക്കാനായാതോടെ ഐസ്‌ലന്‍ഡ് പ്രതിരോധം കൂടുതല്‍ ശക്തമാവുന്ന കാഴ്ചയാണ് കാണാനായത്.

ഗോണ്‍സാലോ ഹിഗ്വയ്‌നെ അര്‍ജന്റീനയ്ക്ക് കുറച്ച് നേരത്തെ പ്രയോഗിക്കാമായിരുന്ന താരമായിരുന്നു. 85ാം മിനിറ്റിലാണ് മെസയ്ക്കു പകരം ഹിഗ്വയ്‌നെ അര്‍ജന്റീന കളത്തിലിറക്കിയത്.

Story first published: Sunday, June 17, 2018, 16:22 [IST]
Other articles published on Jun 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+