Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയുടെ ലോകകപ്പ് വിജയം കള്ളക്കളി? ഡി മരിയ ഡൈവ് ചെയ്തു!! ഞെട്ടിച്ച് ഡിബാല

കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനുയുടെ കിരീട വിജയം കള്ളക്കളിയോ? ദേശീയ ടീമിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല. ഫ്രാന്‍സുമായുള്ള ത്രില്ലിങ് ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടിനൊടുവിലായിരുന്നു 4-2നു അര്‍ജന്റീനയുടെ നാടകീയ വിജയം.

നിശ്ചിത സമത്തും അധിക സമയത്തും ഇരുടീമുകളും 3-3നു തുല്യത പാലിച്ചതോടൊണ് കളി ഷൂട്ടൗട്ടിലെത്തിയത്. ഫൈനലില്‍ അര്‍ജന്റീന നേടിയ ആദ്യത്തെ ഗോളാണ് അന്നു ടീമംഗമായിരുന്ന ഡിബാലയുടെ തുറന്നു പറച്ചില്‍ കാരണം വിവാദത്തിലായിരിക്കുന്നത്. 23ാം മിനിറ്റിലാണ് ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി പെനല്‍റ്റിയിലൂടെ അര്‍ജന്റൈന്‍ ടീമിനെ മുന്നിലെത്തിച്ചത്.

പന്തുമായി ബോക്‌സിലേക്കു ഡ്രിബ്ള്‍ ചെയ്തു കയറിയ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയെ ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബെലെ ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റിയാണ് മെസ്സി ഗോളാക്കി മാറ്റിയത്. പക്ഷെ ഇതു യഥാര്‍ഥത്തില്‍ ഫൗളല്ലെന്നും ഡി മരിയ മനപ്പൂര്‍വ്വം ഡൈവ് ചെയ്തതാണെന്നുമാണ് ഡിബാലയുടെ അഭിപ്രായം.

ANGEL DE MARIA - PAULO DYBALA

അതു ഫൗളല്ല?

അര്‍ജന്റൈന്‍ ടീമിന്റെ ലോകകപ്പ് വിജയത്തെക്കുറിച്ച് അടുത്തിടെ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. റോംപര്‍ ലാ പറെഡ് (ബ്രേക്ക് ദി വാള്‍) എന്ന പേരിലുള്ള ഡോക്യുമെന്ററിയില്‍ സംസാരിക്കവെയാണ് അര്‍ജന്റീനയുടെ ആദ്യ ഗോളിനെക്കുറിച്ച് പൗലോ ഡിബാല സംസാരിച്ചത്.

എയ്ഞ്ചല്‍ ഡി മരിയയുമായി വളരെ ചെറിയ കോണ്ടാക്ട് മാത്രമേ ഒസ്മാന്‍ ഡെംബെലെ നടത്തിയിരുന്നുള്ളൂവെന്നും പക്ഷെ അതു ഡിമരിയ പെനല്‍റ്റിയാക്കി മാറ്റിയെടുക്കുകയായിരുന്നുവെന്നുമാണ് ഡിബാലയുടെ വെളിപ്പെടുത്തല്‍.

എന്നെ സംബന്ധിച്ചിടത്തോളം അതു മനോഹരമായ ഒരു ഡൈവ് തന്നെയാണ്. പക്ഷെ തന്നെ ടച്ച് ചെയ്തിട്ടുണ്ടെന്നാണ് അവന്‍ (എയ്ഞ്ചല്‍ ഡി മരിയ) പറയുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും ഇക്കാര്യം അവനോടു തമാശയായി പറയാറുണ്ട്. നീ എന്തൊരു നടനാണ്, എത്ര മനോഹരമായിട്ടാണ് നീ സ്വയം വീണത്.

കൗശലം കാണിക്കുകയെന്നത് ഗെയിമിന്റെ ഭാഗവുമാണെന്നുമാണ് ഡോക്യുമെന്ററിയില്‍ ഡിബാല പറഞ്ഞിരിക്കുന്നത്. ഈ തുറന്നു പറച്ചിലിനു പിന്നാലെ അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

MESSI DI MARIA

വാന്‍ഗാലും വിമര്‍ശിച്ചു

നെതര്‍ലാന്‍ഡ്‌സ് ടീമിന്റെ മുന്‍ കോച്ച് ലൂയിസ് വാന്‍ഗാലും നേരത്തേ അര്‍ജന്റൈന്‍ ടീമിന്റെ ലോകകപ്പ് വിജയത്തെ വിമര്‍ശിച്ചിരുന്നു. ലയണല്‍ മെസ്സിക്കു ലോകകപ്പ് സമ്മാനിക്കാനുള്ള ചില ശ്രമങ്ങള്‍ തീര്‍ച്ചയായും ടൂര്‍ണമെന്‍റിലുടനീളം നടന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

അര്‍ജന്റീന ലോക ചാംപ്യന്‍മാരായതിനെക്കുറിച്ച് എനിക്കു കൂടുതലായൊന്നും പറയാനില്ല. അര്‍ജന്റീനയ്ക്കു എങ്ങനെയാണ് ഗോളുകള്‍ ലഭിച്ചിട്ടുള്ളതെന്നും, ഞങ്ങള്‍ക്കു എങ്ങനെയാണ് ഗോളുകള്‍ ലഭിച്ചതെന്നും നിങ്ങള്‍ കണ്ടിട്ടുള്ളതാണ്. ചില അര്‍ജന്റൈന്‍ കളിക്കാര്‍ ഓവര്‍ സ്റ്റെപ്പ് ചെയ്തിട്ടും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതു മുന്‍കൂട്ടി നിശ്ചയിച്ച കളിയാണെന്നു അപ്പോള്‍ തനിക്കു തോന്നുകയും ചെയ്തുവെന്നുമായിരുന്നു വാന്‍ഗാലിന്റെ വാക്കുകള്‍.

Story first published: Tuesday, December 10, 2024, 20:21 [IST]
Other articles published on Dec 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+