ഫിഫ വനിതാ ലോകകപ്പ്; യുഎസ്എയും സ്വീഡനും ക്വാര്‍ട്ടറില്‍, സ്‌പെയിന്‍ പുറത്ത്
പാരിസ്: ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളില്‍ യുഎസ്എയും സ്വീഡനും ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ യൂറോപ്യന്‍ കരുത്തരായ സ്‌പെയിന്‍ പുറത്തായി. നിലവിലെ ചാമ്പ്യന്മാരായ യുഎസ്എ 2-1 എന്ന സ്‌കോറിന് സ്‌പെയിനിനെ തോല്‍പ്പിച്ചു. കാനഡയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡന്‍ മറികടന്നത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ആണ് യുഎസ്എയുടെ എതിരാളി. സ്വീഡന്‍ ജര്‍മനിയെയും നേരിടും.
സ്‌പെയിനിനെതിരെ ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനമാണ് യുഎസ്എ പുറത്തെടുത്തത്. മത്സരം തുടങ്ങിയ ഏഴാം മനിറ്റില്‍ മേഗന്‍ റാപിനോ യുഎസ്എയെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ 9-ാം മിനിറ്റില്‍ ജെന്നിഫര്‍ ഹെര്‍മോസോ സ്‌പെയിനായി ഗോള്‍ തിരിച്ചടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങവെ 76-ാം മിനിറ്റില്‍ മേഗന്‍ നേടിയ രണ്ടാം ഗോളിലാണ് യുഎസ്എ ജയം ഉറപ്പിച്ചത്.

കളിയില്‍ മേല്‍ക്കൈ നേടിയിരുന്ന കാനഡയെ 55-ാം മിനിറ്റില്‍ സ്റ്റിന ബ്ലാക്ക്സ്റ്റീനിയസ് നേടിയ ഗോളിന് സ്വീഡന്‍ മറികടക്കുകയായിരുന്നു. ഗോളക്രമണത്തിലും പന്തടക്കത്തിലും മുന്നില്‍ നിന്നത് കാനഡയായിരുന്നെങ്കിലും മുന്നേറ്റനിരയുടെ മികവില്ലായ്മ കാനഡയ്ക്ക് തിരിച്ചടിയായി. നിരന്തരം ആക്രമിച്ച കാനഡയ്‌ക്കെതിരെ മിന്നലാക്രമണത്തിലൂടെ തിരിച്ചടിക്കുകയായിരുന്നു സ്വീഡന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications