Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോകകപ്പ് ഫുട്‌ബോള്‍; ജര്‍മനി ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം, ഗോള്‍ വര്‍ഷിച്ച് യുഎസ്എ

പാരീസ്: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മനി ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം. ജര്‍മനി ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പെയിനിനെ തോല്‍പ്പിച്ചപ്പോള്‍ നോര്‍വെയെ 2-1 എന്ന സ്‌കോറിനാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ തായ്‌ലന്‍ഡിനെ 13 ഗോള്‍ മാര്‍ജിനില്‍ അമേരിക്ക തകര്‍ത്തുവിട്ടു. നൈജീരിയ 2-0ത്തിന് സൗത്ത് കൊറിയയേയും വീഴ്ത്തി.

women

കളിയില്‍ മേധാവിത്വം കാട്ടിയ സ്‌പെയിനിനെതിരെ 42-ാം മിനിറ്റില്‍ സാറ ഡബ്രിസ് നേടിയ ഗോളിലാണ് ജര്‍മനി ജയിച്ചുകയറിയത്. മത്സരത്തില്‍ 60 ശതമാനത്തിലധികം പന്ത് കൈവശംവെച്ചത് സ്‌പെയിന്‍ ആണ്. എന്നാല്‍, മികച്ച പ്രതിരോധമൊരുക്കിയും മിന്നലാക്രമണങ്ങള്‍ നടത്തിയും ജര്‍മനി കളംനിറഞ്ഞു. ഗ്രൂപ്പ് ബിയില്‍ രണ്ട് ജയവുമായി ജര്‍മനിയാണ് മുന്നില്‍. സ്‌പെയിന്‍ രണ്ടാം സ്ഥാനത്തുണ്ട്.

ഗ്രൂപ്പ് എ യില്‍ ഫ്രാന്‍സിനായി വലേറി ഗുവാവിന്‍(46), യുഗീനി സോമര്‍(72) എന്നിവര്‍ സ്‌കോര്‍ ചെയ്തു. വാന്‍ഡിയുടെ സെല്‍ഫ് ഗോളാണ് നോര്‍വേക്ക് ആശ്വാസമായത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നൈജീരിയ സൗത്ത് കൊറിയയേയും വീഴ്ത്തി. ഗ്രൂപ്പില്‍ രണ്ടു കളികളില്‍നിന്നും ആറു പോയന്റുമായി ഫ്രാന്‍സ് ആണ് മുന്നില്‍. നോര്‍വേ, നൈജീരിയ എന്നിവര്‍ക്ക് മൂന്ന് പോയന്റ് വീതമുണ്ട്. ഗ്രൂപ്പ് എഫ് ല്‍ യുഎസ്എ 13 ഗോളുകളാണ് തായ്‌ലന്‍ഡ് വലയില്‍ അടിച്ചുകയറ്റിയത്. അലക്‌സ് മോര്‍ഗന്‍ അഞ്ചു ഗോളുകല്‍ നേടി. റോസ് ലെവെല്ലി രണ്ടു ഗോളുകളും നേടി. ലിന്‍ഡ്‌സെ ഹൊറാന്‍, സാം മെവിസ്, മേഗന്‍ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

Story first published: Thursday, June 13, 2019, 10:00 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+