Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്; ഇംഗ്ലണ്ടിന് ജയം

വാര്‍സൗ: ഫിഫ വനിതാ ലോകകപ്പിലെ ഗ്രൂപ്പ് ഡി യില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ജയത്തോടെ അടുത്ത റൗണ്ടില്‍ കടന്നപ്പോള്‍ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. ജപ്പാനെതിരെ രണ്ടു ഗോള്‍ മാര്‍ജിനിലാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. അതേസമയം, സ്‌കോട്ട്‌ലന്‍ഡും അര്‍ജന്റീനയും മൂന്നുഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പില്‍ നിന്നും ജപ്പാനും ഇംഗ്ലണ്ടും അടുത്ത റൗണ്ടിലെത്തി.

world cup

ഇംഗ്ലണ്ടിനുവേണ്ടി എലന്‍ വൈറ്റ് ഇരട്ടഗോള്‍ നേടി. ഇരുപകുതികളിലായാണ് ഗോളുകള്‍. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തതെങ്കിലും 14-ാം മിനിറ്റില്‍ എലന്‍ ഇംഗ്ലണ്ടിനായി ലീഡുനല്‍കി. 84-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. ഷോട്ടുകളുടെ എണ്ണത്തില്‍ ജപ്പാന്‍ മുന്നിട്ടുനിന്നെങ്കിലും ഗോള്‍ നേടാനായില്ല. ഗ്രൂപ്പില്‍ 3 കളികളും പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ടിന് 9 ഉം ജപ്പാന് 4 പോയന്റുണ്ട്.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മൂന്നു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു അര്‍ജന്റീനയുടെ ഗംഭീരമായ തിരിച്ചുവരവ്. കിം ലിറ്റില്‍(19), ജെന്നിഫര്‍ ബെറ്റി(49), എറിന്‍ കുത്‌ബെര്‍ട്ട്(69) എന്നിവര്‍ സ്‌കോട്ട്‌ലന്‍ഡിനായി ഗോള്‍ നേടിയപ്പോള്‍ മിലാഗ്രോസ്(74), ഫ് ളാറന്‍സിയ(90+4) എന്നിവര്‍ക്കൊപ്പം 79-ാം മിനിറ്റില്‍ ലീ അലക്‌സാണ്ടര്‍ നേടിയ സെല്‍ഫ് ഗോളും അര്‍ജന്റീനയ്ക്ക് തുണയായി. രണ്ടു പോയന്റുള്ള അര്‍ജന്റീനയ്ക്ക് മികച്ച രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടില്‍ കടക്കാനുള്ള അവസരമുണ്ട് എന്നാല്‍ സ്‌കോട്ട്‌ലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

Story first published: Thursday, June 20, 2019, 9:47 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+