Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോകകപ്പ് ഫുട്‌ബോള്‍; അര്‍ജന്റീനയ്ക്കു തോല്‍വി, ജപ്പാനും ഇറ്റലിക്കും ജയം

പാരീസ്: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ സ്‌കോട്ട്‌ലന്‍ഡിനെയും ഇറ്റലി ജമൈക്കയേയും തോല്‍പ്പിച്ചു. 2-1നായിരുന്നു ജപ്പാന്റെ വിജയം. ജമൈക്കയെ അഞ്ചു ഗോളുകള്‍ക്കാണ് ഇറ്റലി തുരത്തിയത്.

ഏകപക്ഷീയമായൊരു മത്സരത്തില്‍ അര്‍ജന്റീനയുടെ പ്രതിരോധക്കളിയെ മറികടന്നാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ജോഡി ടെയ്‌ലര്‍ ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തു. മത്സരത്തില്‍ മുക്കാല്‍പങ്കും പന്ത് കൈവശംവെച്ച് ആക്രമണം നടത്തിയത് ഇംഗ്ലണ്ടാണ്. 17 തവണ അവര്‍ ഗോളിനടുത്തെത്തുകയും ചെയ്തു. ജയത്തോടെ ഗ്രൂപ്പ് ഡി യില്‍ ഇംഗ്ലണ്ടിന് 6 പോയന്റായി. 4 പോയന്റുള്ള ജപ്പാന്‍ രണ്ടാം സ്ഥാനത്തും 1 പോയന്റുമാത്രമുള്ള അര്‍ജന്റീന മൂന്നാം സ്ഥാനത്തുമാണ്.

womens world cup 2019

ദുര്‍ബലരായ ജമൈക്കയ്‌ക്കെതിരെ ഇറ്റലി പ്രതീക്ഷിച്ച ജയമാണ് സ്വന്തമാക്കിയത്. ക്രിസ്റ്റ്യാന ഗിറെല്ലി ടീമിനായി ഹാട്രിക് നേടി. 12, 25, 46 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഔറോറ ഗല്ലിയുടെ(71, 81) ഇരട്ടഗോളുകളും ടീമിന് തുണയായി. ഗ്രൂപ്പ് സി യില്‍ 6 പോയന്റുമായി ഇറ്റലിയാണ് മുന്നില്‍. 3 പോയന്റ് വീതമുള്ള ഓസ്‌ട്രേലിയയും ബ്രസീലും തൊട്ടുപിറകിലുണ്ട്. ഗ്രൂപ്പ് ഡിയിലെ ഒരു മത്സരത്തില്‍ ജപ്പാനുവേണ്ടി മന ഇവബുച്ചി(23), യുയ്ക്ക സുഗസാവ(37) എന്നിവര്‍ ഗോള്‍ നേടി. ലന(88)യുടെ വകയായിരുന്നു സ്‌കോട്‌ലന്‍ഡിന്റെ ഗോള്‍.

Story first published: Saturday, June 15, 2019, 18:49 [IST]
Other articles published on Jun 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+