വനിതാ ലോകകപ്പ് ഫുട്‌ബോള്‍; ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി
പാരീസ്: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ഓസ്‌ട്രേലിയ. 3-2 എന്ന സ്‌കോറിനാണ് കളം അടക്കിവാഴാനെത്തിയ ബ്രസീലിനെ ഓസ്‌ട്രേലിയ മുട്ടുകുത്തിച്ചത്. ഏഷ്യന്‍ ടീമുകള്‍ തമ്മില്‍ നടന്നൊരു മത്സരത്തില്‍ ചൈന സൗത്ത് കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ചൈന നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി.
ഗ്രൂപ്പ് സി യില്‍ ജയം ഉറപ്പിച്ചെത്തിയ ബ്രസീലിനെ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് ഓസ്‌ട്രേലിയ മറികടന്നത്. മാര്‍ത്ത(27), റൊസേറ(38) എന്നിവര്‍ നേടിയ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയതാണ്. എന്നാല്‍ കെയ്റ്റ്‌ലിന്‍ ഫൂര്‍ഡ്(45+1) ലോഗ്രസോ(58) എന്നിവരിലൂടെ ഓസ്‌ട്രേലിയ സമനില സ്വന്തമാക്കി. മോണിക്ക ആല്‍വെസ്(66) വഴങ്ങിയ സെല്‍ഫ് ഗോളാണ് ഒടുവില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം സമ്മാനിച്ചത്. തോറ്റെങ്കിലും 3 പോയന്റുമായി ബ്രസീല്‍ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

ഗ്രൂപ്പ് ബി യില്‍ പ്രതിരോധക്കളി പുറത്തെടുത്ത കൊറിയയെ 40-ാം മിനിറ്റില്‍ ലി യിങ് നേടിയ ഗോളിലാണ് ചൈന മറികടന്നത്. നിരന്തരം എതിര്‍ ഗോള്‍മുഖത്ത് ആക്രമണം നടത്തിയ ചൈന അര്‍ഹിച്ച വിജയം സ്വന്തമാക്കി. 16 തവണ എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ചൈന ഷോട്ടുകളുതിര്‍ത്തപ്പോള്‍ ആകെ 5 തവണമാത്രമാണ് കൊറിയയ്ക്ക് ആക്രമണം നടത്താനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications