Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്; കിരീടം നിലനിര്‍ത്താന്‍ യു.എസ്

പാരിസ്: ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിനിടെ കായിക പ്രേമികളെ ആവേശം കൊള്ളിച്ച് വനിതാ ഫുട്‌ബോള്‍ ലോകകപ്പ്. വീറും വാശിയും നിറയുന്ന പെണ്‍കാല്‍പന്തിന്റെ വിശ്വകിരീട പോരാട്ടത്തിന് ഇന്ന് ഫ്രാന്‍സില്‍ തുടക്കമാവും. ഒമ്പത് വേദികളിലായി 24 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്കാണ് ഇത്തവണയും മുന്‍തൂക്കം. എന്നാല്‍ പോരാട്ടം കടുപ്പിച്ച് ആതിഥേയരായ ഫ്രാന്‍സിനൊപ്പം ജപ്പാനും ബ്രസീലുമെല്ലാം ബൂട്ടണിയും. ഇന്ന് രാത്രി 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ദക്ഷിണ കൊറിയയെ നേരിടും.ആദ്യമായാണ് ഫ്രാന്‍സ് വനിതാ ലോകകപ്പിന് വേദിയാവുന്നത്.

womens-world

ബ്രസീല്‍,ജര്‍മനി,ജപ്പാന്‍,നൈജീരിയ,നോര്‍വെ,സ്വീഡന്‍,യു.എസ്.എ എന്നീ പതിവ് ലോകകപ്പ് പങ്കാളികളെക്കൂടാതെ ഇത്തവണ അരങ്ങേറ്റം നടത്താനായി നാല് ടീമുകളുമുണ്ട്. ചിലി, ജമൈക്ക, സ്‌കോട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് അരങ്ങേറാന്‍ തയ്യാറെടുക്കുന്നത്.കാനഡയില്‍ നടന്ന അവസാന ലോകകപ്പിന്റെ ഫൈനലില്‍ ജപ്പാനെ 5-2ന് തോല്‍പ്പിച്ചാണ് യു.എസ്.എ കിരീടം ചൂടിയത്. ഈ മികവ് ഇത്തവണയും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എസ്.എ.

ഒരു ഗ്രൂപ്പില്‍ നാല് ടീമുകള്‍ വീതം ആറ് ഗ്രൂപ്പുകളായാണ് മത്സരം. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനൊപ്പം നോര്‍വെ,നൈജീരിയ,ദക്ഷിണ കൊറിയ എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ജര്‍മനി, ചൈന, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക എന്നിവരും സിയില്‍ ഇറ്റലി,ബ്രസീല്‍,ഓസ്‌ട്രേലിയ,ജെമൈക്ക എന്നിവരുമാണ്, ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ട്,ജപ്പാന്‍,സ്‌കോട്‌ലന്‍ഡ്,അര്‍ജന്റീന,ഇയില്‍ കാനഡ, നെതര്‍ലന്‍ഡ്, ന്യൂസീലന്‍ഡ്, കാമറൂണ്‍, എഫില്‍ യു.സ്,സ്വീഡന്‍,തായ്‌ലന്‍ഡ്,ചിലി എന്നിവരും അണിനിരക്കും.

Story first published: Friday, June 7, 2019, 9:13 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+